തമിഴ് ഗാനത്തിന് കിടിലൻ ഡാൻസുമായി ബിഗ് ബോസ് താരം ഏയ്ഞ്ചൽ തോമസ്..

മലയാള മിനിസ്ക്രീൻ രംഗത്ത് ഏറെ ആരാധകർ ഉള്ളതും റേറ്റിംഗിൽ മറ്റ് ഷോകളെക്കാൾ വളരെ മുൻപന്തിയിൽ നിൽക്കുന്നതുമായ ഒരു വമ്പൻ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഒട്ടേറെ ഭാഷകളിൽ അണിയിച്ചൊരുക്കുന്ന ബിഗ് ബോസിന്റെ മലയാളം പതിപ്പ് ഏഷ്യാനെറ്റ് ചാനലിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. അഭിനയ രംഗത്തെ വൻ താരങ്ങളാണ് ഈ ഷോയുടെ അവതാരകരായി എത്തുന്നത് എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. മലയാള സിനിമയിലെ താരരാജാവ് മോഹൻലാൽ ആണ് മലയാളം ബിഗ് ബോസ് ഹോസ്റ്റ് ചെയ്യുന്നത്. അപരിചിതരായ നിരവധി പേർ , അവർ പല മേഖലകളിലും തങ്ങളുടെ മികവ് തെളിയിച്ചവരാകാം , ഇവർ എല്ലാം നൂറ് ദിനങ്ങൾ ഒരു വീടിനുള്ളിൽ , ഇതാണ് ബിഗ് ബോസ് ഷോയെ പ്രിയങ്കരമാക്കി മാറ്റുന്നത്.

മലയാളം ബിഗ് ബോസ് ആകെ നാലു സീസണുകളാണ് ഇതിനോടകം പിന്നീട്ടത്. ഈ ഷോയിലൂടെ അപരിചിതരായ പല മുഖങ്ങളും പ്രേക്ഷകർക്ക് സുപരിചിത മുഖങ്ങളിൽ ഒന്നായി മാറി. അത്തരത്തിൽ ഈ ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരാളാണ് മോഡലായ ഏയ്ഞ്ചൽ തോമസ്. മോഡലിംഗ് രംഗത്ത് സജീവമായിരുന്നു എങ്കിലും പ്രേക്ഷകർ താരത്തെ തിരിച്ചറിഞ്ഞത് ബിഗ് ബോസിൽ എത്തിയതിന് ശേഷമാണ്. ഏയ്ഞ്ചൽ എത്തിയത് ബിഗ് ബോസിന്റെ മൂന്നാം സീസണിലെ മത്സരാർത്ഥികളിൽ ഒരാളായിട്ടായിരുന്നു. ഷോയിൽ എത്തുന്ന വൈൽഡ് കാർഡ് എൻട്രി മത്സരാർത്ഥികൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. മൂന്നാം സീസണിലെ വൈൽഡ് കാർഡ് എൻട്രികളിൽ ഒരാൾ ഏയ്ഞ്ചൽ തോമസ് ആയിരുന്നു. എന്നാൽ ഏറെ നാളുകൾ ഒന്നും ബിഗ് ബോസ് ഹൗസിനുള്ളിൽ പിടിച്ചു നിൽക്കാൻ ഏയ്ഞ്ചലിന് സാധിച്ചില്ല. എന്നാൽ ആ കുറവ് സമയം കൊണ്ട് മലയാളി പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം കരസ്ഥമാക്കാൻ ഏയ്ഞ്ചലിന് സാധിച്ചിരുന്നു. പക്വതയില്ലാത്ത പെരുമാറ്റവുമായി എത്തിയ ഏയ്ഞ്ചലിനെ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.

മോഡലിംഗ് രംഗത്താണ് ഏയ്ഞ്ചൽ തന്റെ മികവ് തെളിയിച്ചിട്ടുള്ളത്. അഭിനയത്തിലേക്കും താരം ചുവടുവയ്ക്കാൻ ശ്രമിക്കുന്നുണ്ട് , ചില ആൽബങ്ങളിൽ ഇതിനോടകം ഏയ്ഞ്ചൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ സജീവ താരമായ ഏയ്ഞ്ചൽ ആരാധകർക്കായി കൂടുതലും പങ്കുവയ്ക്കുന്നത് തന്റെ ഗ്ലാമറസും സ്റ്റൈലിഷും ആയുമുള്ള ചിത്രങ്ങളാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത് ഏയ്ഞ്ചൽ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുതിയൊരു റീൽസ് വീഡിയോ ആണ് . ഈ വീഡിയോയിൽ ലാവൻഡർ കളർ ക്രോപ് ടോപ്പും ജീൻസും ധരിച്ച് സ്‌റ്റൈലിഷ് ആയാണ് ഏയ്ഞ്ചൽ ഈ വീഡിയോയിൽ എത്തിയിരിക്കുന്നത്. പതക് പതക് എന്ന ഗാനത്തിന് ചുവടു വയ്ക്കുന്ന ഏയ്ഞ്ചൽ ; ട്രെൻഡിനൊപ്പം ചലിക്കുന്നു , അങ്ങനെ ഞാനും ശ്രമിച്ചു എന്ന് കുറിച്ച് കൊണ്ടാണ് ഈ റീൽസ് വീഡിയോ പങ്കുവച്ചത്.