സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി ബിഗ് ബോസ് താരം ഏയ്ഞ്ചൽ തോമസ്…

ബിഗ് ബോസ് എന്ന മലയാളത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾ ഏറെയാണ് . ബിഗ് ബോസ് സീസൺ ത്രീ യിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഏയ്ഞ്ചൽ തോമസ് . ആ സീസണിൽ വൈൽഡ് കാർഡ് എൻട്രിയായാണ് ഏയ്ഞ്ചൽ എത്തുന്നത്. വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഏയ്ഞ്ചലിന് ഈ ഹൗസിൽ താമസിക്കാൻ സാധിച്ചുള്ളൂ . എന്നാൽ ഈ കുറവ് ദിവസം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. കുട്ടിത്തം നിറഞ്ഞ ഏയ്ഞ്ചലിന്റെ പെരുമാറ്റം തന്നെയാണ് താരത്തിന് ഇത്രയും പ്രേക്ഷക സ്വീകാര്യത ലഭിക്കാൻ കാരണമായത്. ടിമ്മി സൂസൻ എന്നാണ് ഏയ്ഞ്ചലിന്റെ യഥാർത്ഥ പേര്.

ആലപ്പുഴക്കാരിയായ താരം മോഡലിംഗ് രംഗത്ത് ഏറെ സജീവമാണ്. മോഡലിംഗിന് പുറമേ ചില ആൽബങ്ങളിലും ഏയ്ഞ്ചൽ അഭിനയിച്ചിട്ടുണ്ട് . മോഡൽ ആയതു കൊണ്ട് തന്നെ ഗ്ലാമറസ് ആയും സ്റ്റൈലിഷ് ആയുമുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ വേഗം ഇടം നേടാറുണ്ട്. സീസൺ ത്രീ യിലെ മറ്റൊരു മോഡലായ ഋതു മന്ത്രയ്ക്കൊപ്പവും താരം റീൽസ് വീഡിയോസ് ചെയ്തും ഫോട്ടോ ഷൂട്ട് ചെയ്തും എത്തിയിരിന്നു. ഇവയ്ക്കെല്ലാം വളരെ പ്രേക്ഷക സ്വീകാര്യതയും ലഭിച്ചിരുന്നു.

ഇപ്പോഴിതാ ഏയ്ഞ്ചൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പുതിയൊരു റീൽസ് വീഡിയോ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ് . ബഡി മുഷികിൽ എന്ന ഗാനത്തിനാണ് താരം ചുവടു വച്ചിരിക്കുന്നത്. സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് ഗ്ലാമറസായാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . നിരവധി പേരാണ് ഏയ്ഞ്ചലിന്റെ ഈ കിടിലൻ ഡാൻസ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.