റംസാൻ മുഹമ്മദിനൊപ്പം മനോഹര നൃത്ത ചുവടുകളുമായി അനന്തിക..!

ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ അതി ഗംഭീര പെർഫോമൻസ് കാഴ്ച വച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റംസാൻ മുഹമ്മദ് . മഴവിൽ മനോരമ എന്ന ചാനിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയുടെ സീസൺ വണ്ണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു റംസാൻ. ചില ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടതിന് ശേഷമാണ് റംസാൻ മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിൽ എത്തുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ 3 യിലെ മത്സരാർത്ഥിയായും റംസാൻ മുഹമ്മദ് എത്തിയിരുന്നു. ചെറിയ റോളുകളിൽ ഒന്ന് രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട റംസാൻ അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഉടലെടുത്ത ഭീഷ്മ പർവ്വം എന്ന ചിത്രത്തിൽ ഒരു വേഷം അവതരിപ്പിച്ചിരുന്നു. ആ ചിത്രത്തിൽ താരം തന്റെ മികച്ച ഒരു ഡാൻസ് പെർഫോമൻസും കാഴ്ച വച്ചിരുന്നു.

സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ റംസാൻ , തന്റെ പുത്തൻ ഡാൻസ് വീഡിയോസുമായി ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ ഡാൻസ് വീഡിയോയാണ് . മാരിയൻ എന്ന ധനുഷ് ചിത്രത്തിലെ നെട്ര് അവൾ ഇരുന്താൽ എന്ന അതിമനോഹര ഗാനത്തിനാണ് റംസാൻ ചുടുവച്ചിരിക്കുന്നത്. ഈ റൊമാന്റിക് പെർഫോമൻസിൽ റംസാനൊപ്പം അനന്തിക സനിൽകുമാറും ഉണ്ട്. ബ്ലാക്ക് കളർ ഡ്രസ്സിൽ കടൽത്തീരത്ത് നിന്നും ഗംഭീര പെർഫോമൻസ് തന്നെയാണ് ഇരുവരും കാഴ്ച വച്ചത്.

നർത്തകിയും കൊറിയോഗ്രഫറുമായ അനന്തിക ഇൻസ്റ്റഗ്രാം റീലുകൾ ചെയ്താണ് പ്രേക്ഷക ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സാണ് അനന്തികയ്ക്കുള്ളത്. മോഡൽ അനന്തിക തന്റെ പുത്തൻ ഫോട്ടോഷൂട്ടും ഡാൻസ് വീഡിയോസും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് റംസാനൊപ്പം മനോഹരമായി നൃത്തം ചെയ്യുന്ന പുതിയ വീഡിയോയാണ് . ഇരുവരും ഇതിന് മുൻപും മനോഹര പെർഫോമൻസുമായി ആരാധകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. സിനിമ താരങ്ങൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ കമെന്റുകൾ നൽകിയിട്ടുള്ളത്.