നെഞ്ചിനിലെ നെഞ്ചിനിലെ.. മനോഹര ഗാനത്തിന് ചുവടുവച്ച് നടി അനഘ..!

മലയാളത്തിലും തമിഴിലും ഇപ്പോൾ ഒരുപോലെ ശ്രദ്ധ നേടി മുന്നേറുന്ന താരമാണ് നടി അനഘ . മലയാളത്തിലെ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ബിജു മേനോൻ ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് . ആദ്യ ചിത്രത്തിന് ശേഷം താരം അഭിനയച്ച മലയാള ചിത്രമായിരുന്നു റോസാപൂ . ഈ ചിത്രത്തിലൂടെയാണ് താരം പ്രശസ്തി നേടുന്നത് . അനഘ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നതും സിനിമരംഗത്ത് സജീവമാകുന്നതും 2016 മുതലാണ് . മലയാള സിനിമയിലൂടെ അഭിനയം ആരംഭിച്ചത് എങ്കിലും പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം തന്റെതായ സ്ഥാനം ഉറപ്പിച്ചു. തമിഴ് ചിത്രമായ നാറ്റ്പെതുനൈ താരത്തെ സൗത്ത് ഇന്ത്യൻ ഇന്റർനാഷ്ണൽ മൂവി അവാർഡിന് അർഹയാക്കി. അഭിനയത്തിൽ മാത്രമായിരുന്നില്ല താരത്തിന്റെ ശ്രദ്ധേയ മേഖല മോഡലിംങ്ങിലും നൃത്തത്തിലും താരം ശോഭിച്ചിട്ടുണ്ട് .


സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായ നടി അനഘയുടെ ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോഴത്തെ സാമൂഹ്യ മാധ്യമങ്ങളിലെ വൈറൽ വിഷയം . മണിരത്നം സംവിധാനം ചെയ്ത എക്കാലത്തേയും സൂപ്പർ ഹിറ്റ് ഉയിരേ എന്ന തമിഴ് ചിത്രത്തിലെ നെഞ്ചിനിലെ നെഞ്ചിനിലെ എന്ന ഗാനത്തിനാണ് അനഘ നൃത്തം ചെയ്യുന്നത്. 1998 ൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ഒപ്പം ഇതിലെ ഗാനങ്ങളും .

സാരിയിൽ തിളങ്ങി നടി അനഘ കടലിന്റെ മനോഹാരിതയിൽ നിന്നാണ് നെഞ്ചിനിലേ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്നത് . ഈ നൃത്ത വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു . ഒട്ടനവധി പ്രേക്ഷകരാണ് താരത്തിന്റെ നൃത്തത്തെ അഭിനന്ദിച്ച് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത് . ഈ അടുത്ത് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു മ്യൂസിക് വീഡിയോയിൽ പ്രധാന വേഷത്തിൽ അനഘ എത്തിയിരുന്നു .