AMMA മീറ്റിംഗിൽ ശ്രദ്ധ നേടി മലയാള താര സുന്ദരികൾ..! വീഡിയോ കാണാം..

മലയാള താരസംഘടനയായ അമ്മയുടെ സ്പെഷ്യൽ മീറ്റിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു . ഈ വീഡിയോയുടെ പ്രധാന ആകർഷണം നടൻ സുരേഷ് ഗോപിയാണ്. അമ്മ എന്ന താരസംഘടനയിൽ നിന്നും സുരേഷ് ഗോപി എന്ന താരം വിട്ടു നിൽക്കാൻ ആരംഭിച്ചിട്ട് വർഷങ്ങൾ ഏറെയായി. നീണ്ട ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴിതാ അമ്മയുടെ സ്പെഷ്യൽ മീറ്റിംഗിൽ താരം പങ്കെടുത്തിരിക്കുകയാണ് .

കൊച്ചിയിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ ഒട്ടേറെ താരങ്ങൾ പങ്കെടുത്തിരുന്നു. ശ്വേതാ മേനോൻ, ഇടവേള ബാബു , ബാബുരാജ്, സുധീർ കരമന, മാളവിക, നയൻതാര ചക്രപാണി, അഞ്ജു അരവിന്ദ്, പ്രിയങ്ക , വരദ , കന്യ, സോനാനായർ , ബാബു ആന്റണി, മാലാ പാർവ്വതി, നിഷ സാരംഗ്, സുനിൽ സുഗത തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ പരിപ്പാടിയുടെ ഭാഗമായി. അമ്മ എന്ന സംഘടന ആരംഭിച്ച സമയത്ത് ഒരു ഗൾഫ് ഷോയുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തെ തുടർന്നാണ് സുരേഷ് ഗോപി എന്ന താരം അമ്മ എന്ന സംഘടനയുമായി വിട്ടു നിന്നത്.

മീറ്റിംഗ് അവസാനിച്ച് പുറത്തിറങ്ങുന്ന താരങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപി എന്ന താരം പങ്കെടുത്തത് തന്നെയാണ് വീഡിയോ വൈറലായതിന്റെ കാരണവും. നിരവധി കാഴ്ചക്കാരെയാണ് ഈ വീഡിയോ ഇതിനോടകം സ്വന്തമാക്കിയത്.

© 2024 M4 MEDIA Plus