വിജയുടെ വരിസിലെ ഗാനത്തിന് കിടിലൻ ഡാൻസുമായി കരിക്ക് താരം അമേയ മത്യൂ..!

സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെ ആരാധകരുള്ള ഒരു അഭിനേത്രിയാണ് നടി അമേയ മാത്യു. ഒരുപാട് സിനിമകളുടെ ഭാഗമാകാൻ ഒന്നും അമേയ എന്ന താരത്തിന് സാധിച്ചിട്ടില്ല എങ്കിലും തനിക്ക് ലഭിച്ച വേഷങ്ങളിൽ തന്റെ അഭിനയ മികവ് കൊണ്ട് ശ്രദ്ധിക്കപ്പെടാനും നിരവധി ആരാധകരെ സ്വന്തമാക്കാനും അമേയ്ക്ക് സാധിച്ചു. 2017-ൽ പുറത്തിറങ്ങിയ ആട് 2-വിലൂടെ ആണ് അമേയ മലയാള സിനിമയുടെ ഭാഗമാകുന്നത് . ആ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിലെ വളരെ കുറച്ച് നിമിഷങ്ങളിൽ മാത്രമേ അമേയ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ആ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും അമയേ എന്ന താരത്തെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു.

അജു വർഗീസിന്റെ കഥാപാത്രത്തിനൊപ്പം ഒളിച്ചോടുന്ന ഒരു പെൺകുട്ടിയുടെ റോൾ ആയിരുന്നു അമേയ ആട് 2 വിൽ അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കരിക്കിന്റെ വീഡിയോയിലൂടെയാണ് ആ സിനിമയ്ക്ക് ശേഷം അമേയ എന്ന താരത്തെ മലയാളികൾ കാണുന്നത്. കരിക്കിന്റെ സൂപ്പർഹിറ്റ് വീഡിയോകളിൽ ഒന്നാണ് താമരാക്ഷൻപിള്ള ടെക്നോളോജിസ് എന്നത് , ‘ ആ വീഡിയോയിൽ അമേയ അഭിനയിച്ചതിന് ശേഷം നിരവധി ആരാധകരെയാണ് പിന്നീട് താരത്തിന് ലഭിച്ചത്. തുടർന്ന് അമേയയ്ക്ക് സിനിമയിലും ചെറിയ അവസരങ്ങൾ ലഭിച്ചു.

ഒരു പഴയ ബോംബ് കഥ, ദി പ്രീസ്റ്റ്, വുൾഫ്, തിമിരം തുടങ്ങിയ മലയാള സിനിമകളിലാണ് ഇതിനോടകം അമേയ അഭിനയിച്ചത്. അമേയയുടെ ഇനി ഇറങ്ങാനുള്ള സിനിമ ഖജുറാവോ ഡ്രീംസ് എന്ന സിനിമയാണ്. ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ഷറഫുദ്ധീൻ, ധ്രുവൻ, അദിതി രവി തുടങ്ങിയ മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾക്ക് ഒപ്പമാണ് അമേയ അഭിനയിക്കുന്നത്. ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് അമേയ. താരം തന്നെ ഫോട്ടോസും വീഡിയോസും ആരാധകർക്ക് ആയി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെക്കാറുണ്ട്.

അമേയ തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയൊരു റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. ദളപതിയുടെ പുത്തൻചിത്രമായ വരിസിലെ രഞ്ജിതമേ എന്ന ഗാനത്തിനാണ് അമേയ ചുവടുവെക്കുന്നത്. ബ്ലാക്ക് സ്ലീവ്ലെസ് ടോപ്പും ഹാഫ് പാവാടയും അതിസുന്ദരിയാണ് അമേയ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ദളപതി ആട്ടത്തിക്ക് ഊരേ ആടുമേ എന്നാലേ മുടിയാത എന്ന് കുറിച്ച് കൊണ്ടാണ് അമേയ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ജെ ആൻഡ് വി ബ്രാൻഡിന്റേതാണ് താരത്തിന്റെ വസ്ത്രം . ഹെയർ സ്റ്റൈലിംഗും മേക്കപ്പും നിർവഹിച്ചിട്ടുള്ളത് സോണിയ ആണ് . സച്ചിൻ ആണ് ഈ വീഡിയോ പകർത്തിയിട്ടുള്ളത്. കൽപ്പാടിയിൽ ഹോട്ടലിൽ നിന്നുമാണ് താരം ഈ വീഡിയോ പകർത്തിയിട്ടുള്ളത്.