സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ നിറഞ്ഞാടി നടി അമല പോൾ…

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു നിറസാന്നിധ്യമാണ് നടി അമല പോൾ . ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞാൽ യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം കൂടുതലായും തന്റെ instagram അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാറുള്ളത് തൻറെ യാത്ര വിശേഷങ്ങളും മറ്റ് സന്തോഷ നിമിഷങ്ങളും ആണ് . ഇപ്പോൾ അമല തന്റെ instagram അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത് സുഹൃത്തിന്റെ പിറന്നാൾ ആഘോഷ വീഡിയോ ആണ് . അമലയും സുഹൃത്തും മാത്രം പിറന്നാളാഘോഷിക്കുന്ന ഈ വീഡിയോ ദൃശ്യത്തിൽ അമല അതീവ ഹോട്ടായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശ്യാമൾ സാറ ആണ് താരത്തിന്റെ ആത്മസുഹൃത്ത്. പിറന്നാൾ ആഘോഷത്തോടൊപ്പം ഇരുവരും ഒന്നിച്ചുള്ള ചില യാത്രാ നിമിഷങ്ങളും അമല ഈ വീഡിയോയിൽ ചേർത്തിട്ടുണ്ട്. വളരെയധികം സന്തോഷത്തോടെ അടി തിമർക്കുന്ന അമലയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ചെറിയൊരു വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തേക്ക് എത്തുകയും ഇന്ന് ഇന്ത്യയിലെ ഒരു സൂപ്പർ താരമായി മാറുകയും ചെയ്തു നടിയാണ് അമലാ പോൾ . നീലത്താമരമായിരുന്നു ആദ്യചിത്രം എങ്കിലും താരത്തിന് ശ്രദ്ധിക്കപ്പെടാൻ സാധിച്ചത് മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്. അതിനുശേഷം മലയാളം തമിഴ് തെലുങ്ക് ഭാഷയിലെ ഒരു മുൻനിര നായികയായി അമല മാറുകയായിരുന്നു. മൈന, മിലി, ഇന്ത്യൻ പ്രണയകഥ, വേലയില്ലാ പട്ടതാരി, ആടൈ , റൺ ബേബി റൺ , ദൈവത്തിരുമകൾ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് നിരവധി പുരസ്കാരങ്ങളും ഈ താരത്തിന് ലഭിച്ചിട്ടുണ്ട്.

അൽപകാലം മലയാള സിനിമയിൽ നിന്ന് വിട്ടുനിന്ന അമല കഴിഞ്ഞവർഷം പുറത്തിറങ്ങിയ ടീച്ചർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയത്. അതിനുശേഷം ക്രിസ്റ്റഫർ എന്ന മമ്മൂട്ടി ചിത്രത്തിലും വേഷമിട്ടു. പൃഥ്വിരാജിനൊപ്പം ഉള്ള ആട് ജീവിതം ആണ് ഇനി റിലീസ് ചെയ്യാനുള്ള മലയാള ചിത്രം . ദ്വിജ എന്ന മലയാള ചിത്രത്തിൻറെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് അമല . സിനിമ തിരക്കുകളിൽ ആണെങ്കിലും തൻറെ ജീവിതത്തിൽ  മറ്റ് സന്തോഷങ്ങൾ കണ്ടെത്താനും താരം മറക്കാറില്ല.