അമ്മയുടെ പിറന്നാളിന് ബാലിയിലെ കാട്ടിൽ മരം നട്ട് അമലപോൾ..

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് നടി അമലാപോൾ . താരം കൂടുതലായും ആരാധകർക്കായി പങ്കുവയ്ക്കാറുള്ളത് തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്ര വിശേഷങ്ങളും ആണ് . താരം ഇപ്പോൾ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ബാലിയിൽ നിന്നുള്ള തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആണ് . ഇപ്പോഴിതാ അമല തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ വീഡിയോ ആണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

തൻറെ അമ്മയുടെ ജന്മദിനം ബാലിയിൽ ആഘോഷിക്കുകയാണ് താരം . അമ്മയുടെ ഇഷ്ട ചെടിയായ മാങ്കോസ്റ്റിൻ ബാലിയിലെ മലനിരയിൽ നട്ടു കൊണ്ടാണ് താരം അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്നത് . ചെടി നടുന്നതും ഒപ്പം അമ്മയ്ക്ക് ആശംസകൾ അറിയിക്കുന്നതും ഈ വീഡിയോയിൽ കാണാൻ സാധിക്കും. താരത്തെ സഹായിക്കുന്ന ബാലിയിലെ നല്ലവരായ ആളുകളെ കുറിച്ചും അമല വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. എൻറെ അമ്മയ്ക്ക് ജന്മദിനാശംസകൾ , എൻറെ അമ്മയ്ക്കും എല്ലാ അമ്മമാർക്കും ഒപ്പം ഭൂമിക്കും ചെറിയ സമ്മാനം എന്ന് കുറിച്ചുകൊണ്ടാണ് അമല വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.

മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ചതിന്റെ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ അമല തന്റെ കഠിനപ്രയത്നം കൊണ്ടാണ് ഇത്തരം നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. നീലത്താമര എന്ന ചിത്രത്തിൽ ചെറിയൊരു വേഷം അവതരിപ്പിച്ചുകൊണ്ട് അഭിനയിച്ച ജീവിതത്തിന് തുടക്കം കുറിച്ച അമല എന്നിപ്പോൾ മലയാളം, തമിഴ് , തെലുങ്കു ,കന്നട ,ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. ദ്വിജ , ആടുജീവിതം എന്നീ മലയാള ചിത്രങ്ങളും അതോ അന്ത പറവൈ പോലെ തമിഴ് ചിത്രവും ബോല എന്ന ഹിന്ദി ചിത്രവുമാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രങ്ങൾ . ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് അവധിയെടുത്ത് യാത്ര പോകുന്നതും അവിടെ നിന്നുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് താരത്തിന്റെ പതിവാണ്.