ഹിന്ദിയിൽ തിളങ്ങാൻ നടി അമാല പോൾ.. ര‍ഞ്ജിഷ് ഹി സഹി ട്രൈലർ..

തെന്നിന്ത്യൻ താര റാണി നടി അമല പോൾ ബോളിവുഡിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ്. തന്റെ അഭിനയ മികവ് കൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷ ചിത്രങ്ങളിലും ഒപ്പം വെബ് സീരീസുകളിലും താരം ശ്രദ്ധിക്കപ്പെട്ടു. ഇനി ഹിന്ദിയിൽ ഒരു വെബ് സീരീസിലൂടെയാണ് താരം തന്റെ അഭിനയമികവ് പ്രകടിപ്പിക്കാൻ ഒരുങ്ങുന്നത്. താരം പ്രധാന വേഷത്തിൽ എത്തുന്ന ര‍ഞ്ജിഷ് ഹി സഹി എന്ന ഈ വെബ് സീരിസിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചിട്ടുണ്ട്. പ്രേക്ഷകർക്കിടയിൽ ഒരു തരംഗമായി മാറുകയാണ് ഈ ട്രൈലെർ .

ഈ സീരീസിൽ ഒരു സിനിമാ താരത്തിന്റെ റോളാണ് അമല അവതരിപ്പിക്കുന്നത്. ഈ സീരിസ് 1970 കളിലെ ബോളിവുഡ് പശ്ചാത്തലമാക്കിയാണ് തയ്യാറാക്കുന്നത് . ഈ വെബ് സീരിസ് സ്ട്രീം ചെയ്യുന്നത് ഒറ്റിറ്റി ഫ്ലാറ്റ്‌ഫോമായ വൂട്ട് വഴിയാണ് . വിജയ കൊടി നാട്ടിയ ഒരു സൂപ്പർനായികയുടെയും , പരാജിതനായ സിനിമാ സംവിധായകന്റെയും മനോഹരമായ പ്രണയമാണ് സീരീസിന്റെ പ്രമേയമെന്ന് ട്രൈലെറിൽ നിന്നും മനസിലാകും. ഈ വെബ് സീരിസ് നിർമ്മിച്ചിരിക്കുന്നത് സാക്ഷി ഭട്ട് ആണ് .

ജനുവരി 13 മുതൽ വൂട്ട് സെലക്ട് പ്ലാറ്റ്ഫോമിലൂടെ ഈ വെബ് സീരീസ് പ്രദർശനം ആരംഭിക്കും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് . താഹിർ രാജ്, അമൃത പുരി എന്നിവരാണ് ഈ വെബ് സീരിസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത് . ഈ വെബ് സീരിസിന്റെ രചനയും സംവിധാനവും പുഷ്പദീപ് ഭരദ്വാജ് ആണ് നിർവഹിച്ചിട്ടുള്ളത് . തെന്നിന്ത്യൻ ഭാഷകളിലെ ഒട്ടേറെ സിനിമകളും വെബ് സീരീസുകളിലുമായി തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് അമല പോൾ ഇപ്പോൾ. സിനിമയിലെ പോലെ തന്നെ സാമൂഹ്യ മാധ്യമങ്ങളിലും നിറ സാന്നിധ്യമായ ഈ താരത്തിന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം വളരെ വേഗം പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകാറുണ്ട്.