പ്രേക്ഷകർ നെഞ്ചിലേറ്റിയ പൊന്നിയിൻ സെൽവനിലെ പൂങ്കുഴലി.. മേക്കിംഗ് വീഡിയോ പങ്കുവച്ച് ഐശ്വര്യ ലക്ഷ്മീ..

2022 സെപ്റ്റംബർ 30ന് പ്രദർശനത്തിനെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. ഒരു വമ്പൻ താരം തന്നെ അണിനിരന്ന ഈ ചിത്രം ഒരുക്കിയത് പ്രശസ്ത സംവിധായകൻ മണിരത്നമാണ്. വിക്രം, കാർത്തി, ജയം രവി , ഐശ്വര്യ റായി , തൃഷ, ജയറാം , ഐശ്വര്യ ലക്ഷ്മി , ശോഭിത , പ്രഭു , ശരത് കുമാർ , വിക്രം പ്രഭു , പ്രകാശ് രാജ്, റഹ്മാൻ , ആർ പാർത്ഥൻ , ലാൽ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അണിനിരന്നത്. രണ്ടു ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിൻറെ ആദ്യഭാഗം 500 കോടിയിലധികം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. അത്രയേറെ പ്രേക്ഷക സ്വീകാര്യതയായിരുന്നു ആദ്യഭാഗത്തിന് ലഭിച്ചത്. അന്നുമുതൽക്ക് പ്രേക്ഷകർ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒരേസമയം തന്നെ ഇരു ഭാഗങ്ങളും ചിത്രീകരിച്ചിരുന്നതിനാൽ രണ്ടാം ഭാഗവും അധികം വൈകാതെ റിലീസ് ചെയ്യുകയാണ് . ഏപ്രിൽ 28നാണ് രണ്ടാം ഭാഗം പ്രദർശനത്തിന് എത്തുന്നത്.ഇതേ താരനിര തന്നെയാണ് രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്. ചിത്രത്തിൽ ഐശ്വര്യ റായി അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രത്തിന്റെയും തൃഷ അവതരിപ്പിച്ച കുന്ദവി എന്ന കഥാപാത്രത്തിന്റെയും ഒപ്പം ഒരുപോലെ ശോഭിച്ച മറ്റൊരു കഥാപാത്രമായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ സമുദ്രകുമാരി എന്ന പൂങ്കുഴലി . മികച്ച സ്വീകാര്യതയാണ് ഈ കഥാപാത്രത്തിലൂടെ താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഐശ്വര്യയുടെ പൂങ്കുഴലി എന്ന കഥാപാത്രമായി മാറുന്നതിനുള്ള ഒരുക്കങ്ങൾ കാണിച്ചുകൊണ്ടുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മേക്കിങ് ഓഫ് പൂങ്കുഴലി എന്ന് കാണിച്ചുകൊണ്ടാണ് ഈ കഥാപാത്രത്തിന്റെ രേഖാചിത്രങ്ങൾ ഉൾപ്പെടെയുള്ള ഐശ്വര്യയുടെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.മലയാളത്തിലൂടെ സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത ഐശ്വര്യ ഇന്ന് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയ ഒരു താരമായി മാറിയിരിക്കുകയാണ്. മലയാളത്തിന്റെ പുറമേ തെലുങ്ക് തമിഴ് ചിത്രങ്ങളിൽ മികച്ച രീതിയിൽ ശോഭിച്ചു നിൽക്കുകയാണ് താരം ഇപ്പോൾ . നിർമ്മാണത്തിലേക്കും രംഗപ്രവേശനം ചെയ്തിട്ടുണ്ട് ഐശ്വര്യ . താരം ഏറെ ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രം കൂടിയാണ് പൊന്നിയിൻ സെൽവനിലെ പൂങ്കുഴലി എന്നത് താരം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. പ്രേക്ഷകരും ഏറെ സ്വീകരിച്ച ഒരു കഥാപാത്രമാണ് ഐശ്വര്യയുടെ പൂങ്കുഴലി .