പുഷ്പയിലെ ശ്രീവല്ലി ഗാനത്തിന് ചുവടുവച്ച് സ്പൈസ് ജെറ്റ്ലെ എയർഹോസ്റ്റസ്.. ! വൈറൽ വീഡിയോ കാണാം..

പുഷപിലെ എല്ലാ ഗാനങ്ങളും പ്രേക്ഷകർക്കിടയിൽ വൻ തരംഗം സൃഷ്ടിച്ചവയാണ് . മാത്രമല്ല ഇതിലെ ഓരോ ഗാനത്തിനും ആരാധകരും ചുവടുവച്ചിരുന്നു. എന്നാൽ ഇവർക്കിടയിൽ ശ്രദ്ധേയമാകുന്നത് ഒരു എയർഹോസ്റ്റസിന്റെ നൃത്തമാണ്. ഉമ മീനാക്ഷിയെന്ന ഈ എയർഹോസ്റ്റസ് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഇതിനു മുൻപ് എ ആർ റഹ്മാന്റെ പ്രശസ്തമായ ‘ടേക്ക് ഇറ്റ് ഈസി ഉർവ്വശി’ എന്ന ഗാനത്തിനും സാറ അലി ഖാന്റെ ഏറ്റവും പുതിയ ഡാൻസ് നമ്പറായ ‘ചക ചക’ എന്ന ഗാനത്തിനും ഉമ ചുവടുവച്ച് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു .

ഇപ്പോൾ ഇതാ, ഫ്ലൈറ്റിൽ വെച്ച് തന്നെ പുഷ്പയിലെ ഗാനത്തിന് ഡാൻസ് ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടുകയാണ് ഉമ. പുഷപയിലെ ശ്രീവല്ലി’ ഗാനത്തിന് ചുവടു വെച്ച ഉമ സ്ലിപ്പറിന് പകരം ഷൂ ആണ് ഉപയോഗിച്ചത്.
അതേസമയം, താൻ വീഡിയോ ഷൂട്ട് ചെയ്തത് ഗ്രൗണ്ടിൽ വെച്ച് തന്നെയാണെന്നും വിമാനത്തിൽ യാത്രക്കാർ ഇല്ലാത്ത സമയമാണെന്നും ഉമ വ്യക്തമാക്കുന്നുണ്ട്. ഇൻസ്‌റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോയുടെ ഒപ്പം ഷെയർ ചെയ്ത കുറിപ്പിൽ , വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് പെർമിഷൻ എടുത്തിരുന്നെന്നും ഉമ കുറിച്ചിരുന്നു. ട്രെൻഡിനൊപ്പം പറക്കുകയാണെന്നും, സുരക്ഷാ നിർദ്ദേശങ്ങൾ എല്ലാം പാലിച്ചിരുന്നെന്നും ഉമ ഇൻസ്റ്റഗ്രാമിൽ രേഖപ്പെടുത്തി.

ഇതിനു മുൻപും വിമാനത്തിനുള്ളിൽ നിന്ന് നിരവധി വീഡിയോകൾ ഉമ ചെയ്തിരുന്നു.
ഉമയുടെ ഈ പുതിയ ഡാൻസ് പെർഫോമൻസും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഒട്ടേറെ പ്രേക്ഷകരാണ് അല്ലു അർജുൻ നായകനായി എത്തിയ ‘പുഷ്പ’യിലെ ശ്രീവല്ലി ഗാനത്തിന് ഡാൻസ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.