Categories: Gallery

വൈറ്റ് കളർ മിനി ഫ്രോക്കിൽ ഗ്ലാമറസായി നടി അഹാന കൃഷ്ണ… ചിത്രങ്ങൾ പങ്കുവച്ച് അഹാന..

രാഷ്ട്രീയ നേതാവും നടനുമായ കൃഷ്ണകുമാറിന്റെ കുടുംബം മലയാള സിനിമയിലെ താരകുടുംബങ്ങളിൽ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയം തോന്നിയ ഒരു കുടുംബമാണ്. 27 വർഷത്തോളമായി നടൻ കൃഷ്ണ കുമാർ മലയാള സിനിമയിൽ സജീവമായി അഭിനയിക്കാൻ തുടങ്ങിയിട്ട് . കൃഷ്ണ കുമാറിന് നാല് പെൺമക്കളാണ് ഉള്ളത്, അതിലെ മൂത്തമകളായ അഹാന കൃഷ്ണ ഇന്ന് മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള ഒരു ശ്രദ്ധേയ നടിയാണ്. അഹാന മലയാള സിനിമയിലേക്ക് ചുവടു വയ്ക്കുന്നത് തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് . 2014-ലായിരുന്നു അഹാനയുടെ അരങ്ങേറ്റ ചിത്രം റിലീസ് ചെയ്തത്.



രാജീവ് രവിയുടെ സംവിധാന മികവിൽ ഒരുക്കിയ ഞാൻ സ്റ്റീവ് ലൂപസ് എന്ന ചിത്രത്തിലാണ് അഹാന ആദ്യമായി അഭിനയിക്കുന്നത്. ഫഹദ് ഫാസിലിന്റെ അനിയൻ ഫർഹാനായിരുന്നു ഈ ചിത്രത്തിൽ അഹാനയുടെ നായകനായി എത്തിയത് . ഞാൻ സ്റ്റീവ് ലൂപസ് ഫർഹാന്റെയും ആദ്യ ചിത്രമായിരുന്നു . പക്ഷേ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ല എന്ന് മാത്രമല്ല തിയേറ്ററുകളിൽ ഈ സിനിമ വൻ പരാജയമായി മാറുകയും ചെയ്തു. പക്ഷേ ചിത്രത്തിന്റെ പരാജയം അഹാനയെ ബാധിച്ചില്ല എന്ന് വേണമെങ്കിൽ പറയാം. കാരണം ഈ ചിത്രത്തിന് ശേഷം അഹാന മലയാള സിനിമയിൽ ശോഭിക്കുകയാണ് ചെയ്തത്. മലയാള സിനിമയിൽ നിന്ന് കൂടുതൽ അവസരങ്ങൾ അഹാനയെ തേടി എത്തി. രണ്ടാമതായി അഹാന വേഷമിട്ടത് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലാണ് . നിവിൻ പോളി – ഐശ്വര്യലക്ഷ്മി താര ജോടികൾ ഒന്നിച്ച ഈ ചിത്രത്തിൽ നിവിന്റെ അനിയത്തി വേഷമാണ് അഹാന അവതരിപ്പിച്ചത് .



ഈ ചിത്രത്തിന് ശേഷം പതിനെട്ടാം പടി, ലുക്ക എന്നീ ചിത്രങ്ങളിലും അഭിനയിക്കാൻ അഹാനയ്ക്ക് സാധിച്ചു. അതിൽ ടൊവിനോയുടെ നായികയായി ലൂക്ക എന്ന ചിത്രത്തിൽ വേഷമിട്ടതോടെ താരം പ്രേക്ഷക പ്രിയങ്കരിയായി മാറി. ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രം ഒരുപാട് ആരാധകരെയാണ് അഹാനയ്ക്ക് നേടി കൊടുത്തത്. മലയാള സിനിമ രംഗത്ത് നായികയായി ശോഭിക്കുന്ന അഹാന ഇന്ന് ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്. അഹാന മാത്രമല്ല താരത്തിന്റെ അമ്മയും അനിയത്തിമാരായ ദിയ , ഇഷാനി , ഹൻസിക എന്നിവരും സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ താരങ്ങളാണ് . ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇവർ ഓരോരുത്തർക്കും സോഷ്യൽ മീഡിയയിൽ ഉള്ളത്.



തന്റെ പുതിയ സിനിമ വിശേഷവും,ട്രിപ്പ് ഫോട്ടോസും , റീൽസും ഒക്കെയാണ് അഹാന തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുള്ളത് . മാത്രമല്ല ആരാധകർക്കായി ഒട്ടേറെ ഫോട്ടോ ഷൂട്ടുകളും താരം പോസ്റ്റ് ചെയ്യാറുണ്ട്. അഹാനയുടെ ഗ്ലാമറസ് ലുക്കിലുള്ള പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് . വൈറ്റ് കളർ മിനി ഫ്രോക്ക് ധരിച്ചാണ് താരം ഈ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. അഴിച്ചിട്ട താരത്തിന്റെ മുടിയും ചിത്രങ്ങളുടെ ഭംഗി വർധിപ്പിക്കുന്നുണ്ട്. ജിക്സൺ ഫ്രാൻസിസ് ആണ് താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാംസൺ ലെയ് ആണ് അഹാനയ്ക്ക് മേക്കപ്പ് ചെയ്തത് .ലൈഫ് ഓഫ് കളേഴ്സിന്റേത് ആണ് ഔട്ട് ഫിറ്റ്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

2 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

2 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago

ഉദ്ഘാടന വേദിയിൽ ആരാധകരുടെ മനം മയക്കുന്ന ഡാൻസുമായി നടി അന്ന രാജൻ.. വീഡിയോ കാണാം..

ഒറ്റ സിനിമ കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അന്ന രേശ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന…

3 months ago