വർക്കൗട്ടിൻ്റെ കൂടെ ജിമ്മിൽ കിടിലൻ ഡാൻസുമായി അഹാന കൃഷ്ണ..!

ഞാൻ സ്റ്റീവ് ലൂപ്പസ്’ എന്ന രാജീവ് രവിയുടെ സംവിധാന മികവിൽ ഒരുങ്ങിയ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താര സുന്ദരിയാണ് നടി അഹാന കൃഷ്ണ. ഈ സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ല എങ്കിലും ചിത്രത്തിലെ നടിയായ അഹാന കൃഷ്ണ എന്ന താരത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞു. ഈ ചിത്രം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് അഹാന അഭിനയ രംഗത്തേക്ക് വീണ്ടും എത്തിയത്. തിരിച്ചു വരവിൽ നായികയായിട്ടായിരുന്നില്ല പകരം സഹനടി വേഷത്തിലാണ് താരം അഭിനയിച്ചത്.

നിവിൻ പോളി നായകനായി എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലാണ് അഹാന സഹനടി വേഷത്തിൽ അഭിനയിച്ചത്. ഈ ചിത്രത്തിൽ നിവിന്റെ സഹോദരി റോളാണ് അഹാനയ്ക്ക് ലഭിച്ചത്. മലയാളത്തിലെ ശ്രദ്ധേയ നടനായ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. അതുകൊണ്ട് തന്നെ അഹാനയ്ക്ക് സിനിമ രംഗത്തേക്കുള്ള പ്രവേശനം അധികം ബുദ്ധിമുട്ടില്ലാതെ നേടിയെടുക്കാൻ സാധിച്ചു. അഹാനയുടെ അഭിനയ ജീവിത്തിൽ വഴിത്തിരിവായി മാറിയതും താരത്തിന് നിരവധി ആരാധകരെ നേടി കൊടുത്തതും ടോവിനോയ്ക്ക് ഒപ്പമുള്ള ലുക്ക എന്ന ചിത്രമാണ് . ഈ ചിത്രത്തിൽ നായികയായി എത്തിയ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

അഭിനേത്രി എന്നതിന് പുറമേ അഹാന ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസെർ കൂടിയാണ്. യൂട്യുബ്, ഇൻസ്റ്റാഗ്രാം തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി ആരാധകരാണ് താരത്തിനെ ഫോളോ ചെയ്യുന്നത്. അഹാനയെ പോലെ തന്നെ താരത്തിന്റെ മൂന്ന് അനിയത്തിമാരും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. അഹാനയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം പിടികിട്ടാപ്പുള്ളിയാണ് . അടിയാണ് ഇനി ഇറങ്ങാനുള്ള അഹാനയുടെ സിനിമ.

ഇൻസ്റ്റാഗ്രാമിൽ റീൽസ് പോസ്റ്റ് ചെയ്ത് ആരാധകർക്ക് മുന്നിൽ എത്തുന്നതുപോലെ അഹാന യൂട്യുബിലും ആരാധകർക്കായി വീഡിയോസ് ഇടാറുണ്ട്. ഇതിന് മുൻപ് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോസ് എല്ലാം അഹാന പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. എങ്കിൽ ഇപ്പോഴിതാ ജിമ്മിൽ നിന്നുള്ള മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. അത് പക്ഷേ വർക്ക് ഔട്ട് ചെയ്യുന്നതല്ല ജിമ്മിൽ പോയി ഡാൻസ് ചെയ്യുന്ന അഹാനയെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അഹാന തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് നല്ല തകർപ്പൻ ഒരു ഡാൻസ് വീഡിയോയാണ് .