ഗംഭീരം വർക്കൗട്ടുമായി നടൻ കൃഷ്ണകുമാറിൻ്റെ മകൾ അഹാന കൃഷ്ണ..!

സിനിമ താരങ്ങളുടെ മക്കൾ മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെ എത്താറുള്ളത് ഒരു പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ കൂടുതലായി വന്ന് അടുത്ത തലമുറയിലെ താരമായി മാറാറുള്ളത് നടിനടന്മാരുടെ ആണ്മക്കളാണ് . താരങ്ങളുടെ പെണ്മക്കളിൽ സിനിമയിലേക്ക് എത്തുന്നത് വളരെ കുറച്ച് പേർ മാത്രമാണ് . അത്തരത്തിൽ അഭിനയ മേഖല തെരഞ്ഞെടുത്ത ഒരു താരപുത്രിയാണ് നടി അഹാന കൃഷ്ണ.

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ നാല് പെൺ മക്കളിൽ മൂത്തമകളാണ് അഹാന. അച്ഛനെ പോലെ തന്നെ അഭിനയത്തിലേക്ക് തിരിഞ്ഞ അഹാന 2014-ൽ പുറത്തിറങ്ങിയ രാജീവ് രവി ചിത്രം ഞാൻ സ്റ്റീവ് ലൂപസിലൂടെയാണ് തന്റെ കരിയറിന് തുടക്കം കുറിച്ചത്. പക്ഷേ അത്ര നല്ല തുടക്കം ആയിരുന്നില്ല അത് , ചിത്രം പരാജയപ്പെട്ടു. അഹാന പിന്നെ മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് .

തിരിച്ചെത്തിയ താരം നായകന്റെ സഹോദരി വേഷത്തിലാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് രണ്ട് വർഷങ്ങൾ കഴിഞ്ഞാണ് ലുക്കാ എന്ന സിനിമയിൽ നായികയായി അഹാന എത്തുന്നത്. ടോവിനോ തോമസ് ആയിരുന്നു ചിത്രത്തിലെ നായകൻ. അത് താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറുകയും നിരവധി ആരാധകരെ നേടി കൊടുക്കുകയും ചെയ്തു. അഹാനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം പിടികിട്ടാപ്പുള്ളിയാണ്. ഇനി ഇറങ്ങുന്ന അഹാനയുടെ സിനിമ അടിയാണ്.

തന്റെ ശരീര സൗന്ദര്യവും അഭിനയത്തോടൊപ്പം ശ്രദ്ധിക്കുന്ന ഒരാളാണ് അഹാന. അഹാന ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് താരം ജിമ്മിൽ ഹെവി വർക്ക്ഔട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് . “രണ്ട് പ്രചോദന ദിവസങ്ങൾ.. ലാറ്റ്സ്, ചെസ്റ്റ്, അബ്സ്, ഹാംസ്ട്രിംഗ്..”, എന്ന് കുറിച്ച് കൊണ്ടാണ് അഹാന ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയ്ക്ക് താഴെ നിരവധി പേർ പോസിറ്റീവ് കമന്റുകൾ നൽകിയപ്പോൾ അശ്ലീല കമന്റുകളുമായും ചിലർ രംഗത്ത് വന്നിരുന്നു.

© 2024 M4 MEDIA Plus