ധോലിഡ ഗാനത്തിന് ഗംഭീര ഡാൻസുമായി അഹാന കൃഷ്ണ..! വീഡിയോ പങ്കുവച്ച് താരം..

ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന പുത്തൻ ചിത്രമാണ് ഗംഗുബായി കത്തിയവാടി. സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം ഈ അടുത്ത് റിലീസ് ചെയ്തിരുന്നു. ധോലിഡ എന്ന ഈ ഗാനത്തിൽ അതി മനോഹരമായി ആലിയ ചുവടുവച്ചിട്ടുണ്ട്. ഈ ഗാനത്തിന്റെ റീൽസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് മലയാളി താരം അഹാന കൃഷ്ണ . ബ്ലാക്ക് സ്ളീവ് ലെസ് ക്രോപ് ടോപും പലാസോപാന്റും ധരിച്ച് ഗ്ലാമറസ് ലുക്കിലാണ് ഈ വീഡിയോയിൽ അഹാന എത്തിയിട്ടുള്ളത് . ധോലിഡ ഗാനത്തിന് അതിമനോഹരമായി തന്നെ താരം ചുവടുവയ്ക്കുന്നുണ്ട്.

താരത്തിന്റെ തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.
ജാൻവി ശ്രീമങ്കറും ഷൈൽ ഹദയും ചേർന്നാണ് ധോലിഡ ഗാനം ആലപിച്ചിരിക്കുന്നത്. കുമാറാണ് ഗാന രചന. ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് സഞ്ജയ് ലീല ബൻസാലിയാണ്.
മലയാള നടൻ കൃഷ്ണകുമാറിന്റെ മകളാണ് നടി അഹാന കൃഷ്ണ.

2014 ൽ പുറത്തിറങ്ങിയ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് കടന്നു വന്ന താരമാണ് അഹാന . ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് നിരവധി ചിത്രങ്ങളിൽ താരത്തിന് അവസരം ലഭിച്ചു. പ്രമോദ് വിജയൻ സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അടി എന്ന ചിത്രമാണ് അഹാനയുടെ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന പുത്തൻ ചിത്രം.