ഡിപ്പം ഡപ്പം പട്ടിന് കിടിലൻ ഡാൻസുമായി അഹാന കൃഷ്ണ..! വീഡിയോ കാണാം..

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഒരു കുടുംബമാണ് മലയാള നടൻ കൃഷ്ണകുമാറിന്റേത്. അദ്ദേഹവും ഭാര്യയും നാല് പെൺമക്കളും ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ കുടുംബം പ്രേക്ഷകർക്ക് സുപരിചിതമായത് സോഷ്യൽ മീഡിയയിലൂടെയാണ് . മൂത്ത മകൾ അഹാന കൃഷ്ണ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് . 2014 ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന തന്റെ അരങ്ങേറ്റം കുറിക്കുന്നത് . തുടർന്ന് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരി വേഷം ചെയ്ത് ശ്രദ്ധ നേടി.

അഭിനേത്രി എന്നതിന് പുറമേ നർത്തകി, സംവിധായിക എന്നീ മേഖലകളിലും താരം ശോഭിച്ചിട്ടുണ്ട് . അഹാനയും അനിയത്തിമാരും സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുള്ള താരമാണ്. ഇവരുടെ ഓരോ പോസ്റ്റുകളും വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അഹാന പങ്കുവച്ച പുതിയൊരു റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് .

വിജയ് സേതുപതി – നയൻതാര – സാമന്ത എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കാത്ത് വാക്കിലെ രണ്ട് കാതൽ എന്ന ചിത്രത്തിലെ ഡിപ്പം ഡപ്പം തന്ന ഗാനത്തിനാണ് അഹാന ചുവടു വച്ചിരിക്കുന്നത്. നിരവധി താരങ്ങൾ ഈ ഗാനത്തിന് ചുവടു വച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അഹാനയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. സ്റ്റൈലിഷ് ലുക്കിൽ എത്തിയ അഹാന അതി ഗംഭീരമായാണ് ഈ ഗാനത്തിന് ചുവടു വയ്ക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.