സഹോദരിമാർക്കൊപ്പം തകർപ്പൻ ഡാൻസുമായി അഹാന കൃഷ്ണ..! വീഡിയോ കാണാം..

മലയാളി പ്രേക്ഷകരുടെ പ്രിയ താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. കുടുംബത്തിലെ ഓരോരുത്തരും സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ താരങ്ങളാണ് . മൂത്ത മകൾ അഹാന കൃഷ്ണ മലയാള സിനിമ രംഗത്ത് തന്റേതായ ചുവടുറപ്പിച്ചു. 2014 മുതൽക്കാണ് അഹാന അഭിനയ രംഗത്ത് സജീവമാകുന്നത് . ലൂക്ക എന്ന ടൊവിനോ ചിത്രത്തിൽ നായികയായി എത്തിയതോടെ താരം അഭിനയ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി . ഇളയ സഹോദരി ഹൻസികയും ലൂക്ക എന്ന ചിത്രത്തിൽ വേഷമിട്ടിരുന്നു. അഹാനയുടെ ബാല്യകാലം അവതരിപ്പിച്ചത് ഹൻസികയാണ് . ഇഷാനിയും ഒരു ശ്രദ്ധേയ വേഷം മലയാള സിനിമയിൽ അവതരിപ്പിച്ചു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ വൺ എന്ന ചിത്രത്തിലാണ് ഇഷാനി വേഷമിട്ടത് .

അഭിനയരംഗത്ത് ഇവരിൽ പലരും സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ സജീവ താരങ്ങളാണ് ഈ സഹോദരിമാർ . ഓരോരുത്തർക്കും നിരവധി ആരാധകരുമുണ്ട് . ഇപ്പോഴിതാ സിംഗപ്പൂരിൽ അവധി ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് ഈ താര കുടുംബം. അവിടെ നിന്നുള്ള ഒരു റീൽസ് വീഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് നടി അഹാന കൃഷ്ണ . സ്റ്റെലിഷ് ലുക്കിൽ എത്തിയ ഇവർ രംഗസാരി എന്ന ഹിന്ദി ഗാനത്തിനാണ് ചുവടുവയ്ക്കുന്നത്. ബോഗൻ വില്ലകൾക്കും മറീന ബേ സാൻഡ്സിനും ഇടയിൽ നൃത്തം ചെയ്യുന്നത് രസകരമായിരുന്നു എന്ന കുറിപ്പോടെയാണ് അഹാന ഈ ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.