സിംഗപ്പൂരിലെ റോഡുകളിൽ വെറൈറ്റി ഡാൻസുമായി അഹാനയും അനിയത്തിമാരും..!

സിനിമാ താരങ്ങളുടെ കുടുംബ വിശേഷങ്ങളും വാർത്തകളും അറിയാൻ പ്രേക്ഷകർ എന്നും താൽപര്യം കാണിക്കാറുണ്ട്. അതിൽ ഏറെ താൽപര്യം പ്രകടിപ്പിക്കാറുള്ളത താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയുന്നതിലാണ്. മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. ഈ താരത്തേയും താരത്തിന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളും പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ്.

കൃഷ്ണ കുമാറിന്റെ ഭാര്യയും പെൺമക്കൾ എല്ലാവരും യൂട്യുബിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വളരെ സജീവമാണ്. നാല് മക്കളും അറിയപ്പെടുന്ന യൂട്യൂബർമാരും അതുപോലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമാണ് . അഹാന കൃഷ്ണയും ഇഷാനി കൃഷ്ണയും മലയാള സിനിമയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചവരാണ്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് , ഡാൻസ് വീഡിയോസിലൂടെയാണ് താരം ഇത്രയും ആരാധകരെ നേടിയെടുത്തത്.

അമ്മ സിന്ധുവിന് ഒപ്പം സിംഗപ്പൂരിൽ ട്രിപ്പ് പോയിരിക്കുകയാണ് ഇപ്പോൾ അഹാനയും മറ്റു സഹോദരിമാരും . സോഷ്യൽ മീഡിയ താരങ്ങളായ ഇവർ അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും എല്ലാം ആരാധകർക്കായി പോസ്റ്റ് ചെയ്യുന്നുണ്ട്. കൂടുതലായും പോസ്റ്റ് ചെയ്തിട്ടുള്ളത് അവിടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുന്നതിന്റേയും അവിടുത്തെ വെറൈറ്റി ഫുഡുകൾ കഴിക്കുന്നതിന്റെയും ചിത്രങ്ങളാണ്.

ഇപ്പോഴിതാ ദിയ കൃഷ്ണ തന്റെ സഹോദരിമാരായ അഹാനയ്ക്കും ഇഷാനിക്കും ഹൻസികയ്ക്കും ഒപ്പം ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഈ വീഡിയോയിൽ എല്ലാവരും ഷോർട്സിൽ എത്തി കിടിലൻ ലുക്കിലാണ് ഡാൻസ് ചെയ്തിരിക്കുന്നത്. നാല് പേരും ഡാൻസ് ചെയ്തിരിക്കുന്നത് സിംഗപ്പൂരിലെ യൂണിവേഴ്സൽ സ്റ്റുഡിയോസിന് മുന്നിൽ നിന്നുമാണ് . അഹാനയുടെയും അനിയത്തിമാരുടെയും ഡാൻസിന് ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചിട്ടുള്ളത്.