മത്സ്യകന്യകയെ പോലെ കടലിൽ നീന്തി അഹാന കൃഷ്ണ.. വീഡിയോ കാണാം..

സൗത്ത് ഇന്ത്യൻ സിനിമ രംഗത്തെ നായികമാരുടെ ഏറെ ഇഷ്ടപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മാലിദ്വീപ്. ഷൂട്ടിംഗ് തിരക്കുകൾ എല്ലാം മാറ്റി വച്ച് അവർ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നത് യാത്രകൾ ചെയ്യുന്നതിന് വേണ്ടിയാണ് . അത്തരം യാത്രകൾക്കായി മിക്ക താരങ്ങളുടേയും ആദ്യത്തെ ഓപ്ഷൻ മാലിദ്വീപ് ആയിരിക്കും . മാലിദ്വീപിൽ ഒരിക്കൽ പോയി കഴിഞ്ഞാൽ പിന്നെ വീണ്ടും വീണ്ടും അവിടേക്ക് പോകാൻ നമ്മൾ ആഗ്രഹിക്കും എന്നതാണ് സത്യം . തെന്നിന്ത്യ എന്ന് പറയുമ്പോൾ മാലിദ്വീപ് ജീവനായി മാറിയത് മലയാള സിനിമയിലെ താരങ്ങൾക്ക് തന്നെയാണ് .

മലയാളത്തിലെ യുവനടി അഹാന കൃഷ്ണ ഈ കഴിഞ്ഞ ദിവസമാണ് തന്റെ ഇഷ്ടപ്പെട്ട സ്ഥലമായ മാലിദ്വീപിലേക്ക് വീണ്ടും പോയത്. അഹാന പങ്കു വച്ച മാലിദ്വീപ് ചിത്രങ്ങളിൽ നിന്നും രണ്ട് വർഷങ്ങൾക്ക് ശേഷം അവിടേക്ക് വീണ്ടും എത്തിയതിന്റെ സന്തോഷം നമുക്ക് കാണാനും കഴിയും.
മാലിദ്വീപ് ചിത്രങ്ങൾക്ക് ഒപ്പം അഹാന ഒരു കിടിലൻ ക്യാപ്ഷനും നൽകിയിരുന്നു . തന്റെ ഹൃദയത്തിന്റെ ഒരു ഭാഗം രണ്ട് വർഷങ്ങൾക്ക് മുമ്പ് താൻ മറന്ന് വച്ചിരുന്നു എന്നും അത് തേടി വീണ്ടും തിരികെയെത്തി എന്നുമായിരുന്നു താരം കുറിച്ചത്.

താരത്തിന്റെ ആരാധകർ അവിടെ നിന്നുള്ള കൂടുതൽ ചിത്രങ്ങളും വീഡിയോസും പ്രതീക്ഷിച്ചിരിക്കുകയാണ്. അഹാന പങ്കു വച്ചതിൽ കടലിന്റെ അടിയിൽ നീന്തിത്തുടിക്കുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. ഈ വീഡിയോയ്ക്കും താരം ഒരു ക്യാപ്ഷൻ നൽകിയിരുന്നു. എന്റെ എല്ലാ മത്സ്യകന്യക സ്വപ്നങ്ങളും ഒരു സമുദ്രത്തിന്റെ നടുവിൽ എവിടെയോ ഞാൻ ആസ്വദിക്കുന്നു..”, എന്നാണ് താരം കുറിച്ചത് . ഇത് കണ്ട് നിരവധി ആരാധകർ ശരിക്കും ഒരു മത്സ്യകന്യകയെ പോലെ തന്നെയുണ്ടെന്ന് കമന്റും നൽകിയിരുന്നു. താരം ആദ്യമായാണ് ബിക്കിനി ധരിച്ചുള്ള ഒരു വീഡിയോ തന്റെ ആരാധകരുമായി പങ്കുവയ്ക്കുന്നത്.

© 2024 M4 MEDIA Plus