വർക്ക് ഔട്ടിൻ്റെ കൂടെ ഡാൻസും..! വീഡിയോ പങ്കു വച്ച് അഹാന കൃഷ്ണ..

സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുള്ള താരകുടുംബമാണ് മലയാള നടൻ കൃഷ്ണകുമാറിന്റേത്. മലയാളികൾക്ക് സുപരിചിതരായവരാണ് കൃഷ്ണ കുമാറും ഭാര്യയും അവരുടെ നാല് പെണ്മക്കളും . മൂത്തമകൾ അഹാന കൃഷ്ണ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ഇപ്പോൾ മലയാളത്തിലെ ശ്രദ്ധേയ നായികയായി മാറുകയുമാണ്. അഹാന കാരണമാണ് താരത്തിന്റെ അനിയത്തിമാരെയും സോഷ്യൽ മീഡിയയിൽ പ്രേക്ഷക ശ്രദ്ധ നേടിയത്.


ലോക്ക് ഡൗൺ നാളുകളിൽ ഒരുപാട് വൈറലായി മാറിയിരുന്നു അഹാനയ്ക്ക് ഒപ്പമുള്ള അനിയത്തിമാരുടെ ടിക് ടോക് വീഡിയോസ് . ദിയ, ഇശാനി, ഹൻസിക എന്നിവരാണ് അഹാനയുടെ അനിയത്തിമാർ. അഹാനയെ പോലെ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരുപാട് ആരാധകരുള്ളവരാണ് അനിയത്തിമാരും. ദിയ ശ്രദ്ധ നേടിയത് ഡാൻസിലൂടെയാണ്, ഇഷാനി ആകട്ടെ ഫിറ്റ് നെസ്, ബ്യൂട്ടി ടിപ്സ് എന്നിവ നൽകി വൈറലായി മാറി.


ഇഷാനി തന്റെ ശരീരഭാരം കൂട്ടിയതിന്റെ കുറച്ച് നാൾ മുമ്പ് സോഷ്യൽ മീഡിയയിൽ ഒരുപാട് ശ്രദ്ധേയമായിരുന്നു. ഇഷാനിയുടെ പുതിയ ലുക്കിന് പിന്നിൽ ലോക്ക് ഡൗൺ നാളുകളിലെ താരത്തിന്റെ കൃത്യമായ വർക്ക് ഔട്ടും ഡയറ്റും കൊണ്ടാണ് . ഇപ്പോൾ ശ്രദ്ധേയമാകുന്നത് അനിയത്തിയുടെ പാത പിന്തുടർന്ന് എത്തിയിരിക്കുന്ന ചേച്ചി അഹാനയാണ്. അഹാന വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് താരം തന്റെ യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത്.


യൂട്യൂബ് ഷോർട്സ്-ലാണ് അഹാന ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ജിം ഡ്രെസ്സിൽ അതികഠിനമായി വർക്ക് ഔട്ട് ചെയ്യുന്ന താരത്തിന്റെ ഈ വീഡിയോ 15 സെക്കന്റ് മാത്രമേ ഉള്ളൂ . വർക്ക് ഔട്ടിനൊപ്പം ഡാൻസ് കളിക്കുന്ന അഹാനയെയും ഈ വീഡിയോയിൽ കാണാൻ സാധിക്കും. താരത്തിന്റെ ഈ വീഡിയോ ഒരു ലക്ഷത്തിൽ അധികം ആളുകളാണ് കണ്ടിരിക്കുന്നത്. ആരാധകരുടെ പ്രധാന ആവശ്യം ഇത്തരം വീഡിയോ കുറച്ചുകൂടി ദൈർഘ്യമുള്ളത് വേണം എന്നാണ്.