ബുള്ളറ്റ് പാട്ടിന് ജയശ്രീക്കോപ്പം കിടിലൻ ഡാൻസുമായി നടി വരദ..!

നടി വരദ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും വളരെ സജീവമായി നിൽക്കുന്ന ഒരു താരമാണ് . നായികയായും സഹനടിയായുമൊക്കെ വരദ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. വരദയുടെ അരങ്ങേറ്റ ചിത്രം വാസ്തവമാണ്. അതിൽ വരദ അഭിനയിച്ചത് പൃഥ്വിരാജിന്റെ സഹോദരി വേഷത്തിലാണ് . ആദ്യമായി നായികയായി അഭിനയിച്ചത് മണിക്കുട്ടൻ നായകനായി എത്തിയ സുൽത്താനിലാണ് . ധാരാളം മിനിസ്ക്രീൻ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്.

വരദയെ വിവാഹം ചെയ്തിരിക്കുന്നത് സീരിയൽ താരമായ ജിഷിൻ മോഹനാണ് . ഒരു മകനും ഉണ്ട് വരയ്ക്ക്. ഇൻസ്റ്റാ ഗ്ലാമറസ് എന്ന പേജിന് വേണ്ടി സോഷ്യൽ മീഡിയയിൽ സജീവമായ വരദ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. താരത്തിന് ഒപ്പം ബാലതാരമായി തിളങ്ങിയിട്ടുള്ള ജയശ്രീ ശിവദാസും ഉണ്ടായിരുന്നു. ജയശ്രീ ശിവദാസ് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള താരമാണ് .

ഭ്രമരം, ആക്ഷൻ ഹീറോ ബിജു, ഇടുക്കി ഗോൾഡ്, 1948 കാലം പറഞ്ഞത്, ഒരിടത്തൊരു പുഴുയുണ്ട്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ ജയശ്രീ വേഷമിട്ടിട്ടുണ്ട്. ജയശ്രീയുടെ അവസാന റിലീസ് ചിത്രം നിവിൻ പൊളി, ആസിഫ് അലി ഒന്നിച്ച മഹാവീര്യറാണ് . തനി നാടൻ വേഷത്തിലും ലുക്കിലുമാണ് വരദയും ജയശ്രീയും തങ്ങളുടെ ഓണം ഫോട്ടോ ഷൂട്ടിൽ പോസ് ചെയ്തിരിക്കുന്നത്.

ഫോട്ടോ ഷൂട്ട് മാത്രമല്ല ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇരുവരും ചുവടുവച്ചിരിക്കുന്നത് ബുള്ളറ്റ് സോങ്ങ് എന്ന ഹിറ്റ് പാടിനാണ് . വരദ വീഡിയോയ്ക്ക് താഴെ ഇങ്ങനെ കുറിച്ച് കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഓണത്തിനിടക്ക് ഒരു ബുള്ളറ്റ് പാട്ട്!! എന്റെ പ്രിയപ്പെട്ട ജയശ്രീയ്ക്ക് ഒപ്പം..” എന്നാണ് വരദ കുറിച്ചത്. വീഡിയോ എടുത്തിരിക്കുന്നത് പ്രണവ് പി.എസാണ്. കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് ത്രെഡ് സ്വന്തം ആൻഡ് ബ്രെഡ്സ് ആണ് .