“ഈ പാട്ടും അതിൻ്റെ വൈബും..” തകർപ്പൻ ഡാൻസുമായി നടി സ്വാസിക വിജയ്…

സിനിമ, ടെലിവിഷൻ പ്രോഗ്രാം , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയിൽ എല്ലാം തന്നെ ഒരുപോലെ സജീവമായി തുടരുന്ന താരമാണ് നടി സ്വാസിക വിജയ് . അഭിനയരംഗത്ത് 2009 മുതൽക്ക് സജീവമായ താരം 2018 പുറത്തിറങ്ങിയ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. കരിയർ ആരംഭിക്കുന്നത് തമിഴ് ചിത്രത്തിലൂടെ ആയിരുന്നു എങ്കിലും മലയാളത്തിലാണ് സ്വാസിക കൂടുതൽ ശോഭിച്ചത്. നിരവധി അവസരങ്ങൾ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിനു ശേഷം താരത്തിന് വന്നുചേർന്നു.

അഭിനേത്രി എന്ന നിലയിൽ സ്വാസികയ്ക്ക് ഏറെ ശോഭിക്കാൻ കഴിഞ്ഞ ഒരു വർഷമായിരുന്നു 2022. കഴിഞ്ഞവർഷം ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ട ഈ താരം നായികയായി അഭിനയിച്ച ഒരു ചിത്രവും കഴിഞ്ഞവർഷം പുറത്തിറങ്ങിയിരുന്നു. സിദ്ധാർത്ഥ് ഭരതന്റെ സംവിധാന മികവിൽ ഒരുങ്ങിയ ചതുരം എന്ന ചിത്രത്തിലാണ് സ്വാസിക നായികയായി വേഷമിട്ടത്. ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രശംസയും ലഭിച്ചിരുന്നു. ഇതിന് പുറമെ 2020 പുറത്തിറങ്ങിയ വാസന്തി എന്ന ചിത്രത്തിലെ ഗംഭീര അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡും സ്വാസിക നേടിയിരുന്നു. ഉടയോൾ, പ്രൈസ് ഓഫ് പോലീസ്, ജെന്നിഫർ എന്നിവയാണ് സ്വാസികളുടെ പുതിയ സിനിമകൾ .നിരവധി ഫോട്ടോഷൂട്ടുകളും ഡാൻസ് വീഡിയോസ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന താരമാണ് സ്വാസിക. സ്വാസിക ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ഡാൻസ് വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ഈ പാട്ടും ഇതിൻറെ വൈബും എന്ന് കുറിച്ച് കൊണ്ടാണ് സ്വാസിക ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജീൻസും ടോപ്പും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ബൈ ഹാൻഡ് ബ്രാൻഡിന്റേതാണ് താരത്തിന്റെ കോസ്റ്റ്യൂം. അബിൻ സാബു ആണ് ഈ വീഡിയോ പകർത്തിയിട്ടുള്ളത്.