അമ്പതാം വയസിലും സാരിയിൽ സുന്ദരിയായി നടി രമ്യ കൃഷ്ണൻ..! വീഡിയോ കാണാം..

നടി രമ്യ കൃഷ്ണൻ ഇന്ന് സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ഏറ്റവും ജനപ്രീതിയുള്ള നായികമാരിൽ ഒരാളാണ് . ഒരുകാലത്തു സൗത്ത് ഇന്ത്യൻ സൂപ്പർ താരമായി ശോഭിച്ച രമ്യ കൃഷ്ണൻ, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചു ശ്രദ്ധ നേടിയ നായികയാണ്. വർഷങ്ങൾക്കിപ്പുറം താരം സഹനടിയായും സ്വഭാവ നടിയായും അമ്മ വേഷങ്ങളിലും എല്ലാമാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. അതിനിടയിൽ താരത്തിന് ഏറെ കയ്യടിയും പ്രശംസയും നേടി കൊടുന്ന ചിത്രമാണ് എസ് എസ് രാജമൗലി ഒരുക്കിയ ബാഹുബലി .

ഈ ചിത്രത്തിലെ ശിവഗാമി എന്ന ശക്തയായ രാജ്ഞിയുടെ വേഷം അതി ഗംഭീരമായാണ് താരം കൈകാര്യം ചെയ്തത്. അതിനു ശേഷം ഒട്ടേറെ വമ്പൻ ചിത്രങ്ങളിലെ അവസരങളാണ് രമ്യയെ തേടിയെത്തിയത്. തന്റെ അൻപത്തിയൊന്നാം വയസ്സിലും താരം ശരീര സൗന്ദര്യവും സ്റ്റൈലും ഫാഷൻ സെൻസും എല്ലാം കാത്തു സൂക്ഷിക്കുന്നുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സാരിയിൽ ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുന്ന രമ്യ കൃഷ്ണന്റെ ഒരു പുതിയ വീഡിയോ വൈറലായി മാറുകയാണ്. വിരിച്ചിട്ട സാരി തലയുമായി ഗ്ലാമറസ് ആയി ആരാധകരെ ത്രസിപ്പിക്കുന്ന ഈ വീഡിയോയിൽ രമ്യ കൃഷ്ണനെ കാണാൻ സാധിക്കുന്നത്. ജയിലർ എന്ന സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ചിത്രത്തിൽ നിർണ്ണായക വേഷം ചെയ്യന്ന രമ്യ കൃഷ്ണൻ ഇപ്പോൾ അതിന്റെ ഷൂട്ടുമായി ബന്ധപെട്ടു ചെന്നൈയിലാണ്. ബിഗ് സ്ക്രീനിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും വെബ് സീരീസിലും തന്റെ മികവുറ്റ പ്രകടനം കാഴ്ച വച്ച് കയ്യടി നേടിയിട്ടുള്ള താരമാണ് രമ്യ കൃഷ്ണൻ. ഏതായാലും ഈ പ്രായത്തിലും തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും സിനിമ രംഗത്ത് തിളങ്ങുകയാണ് രമ്യ .