മകൾക്കൊപ്പം തമിഴിലെ മനോഹര ഗാനത്തിന് ചുവടുവച്ച് നടി മുക്ത..!

താര പുത്രിമാർ മലയാള സിനിമയിൽ ശോഭിക്കുന്നത് പതിവാണ്. എന്നാൽ വളരെ ചെറുപ്പത്തിലേ തന്നെ അഭിനയ രംഗത്ത് ശോഭിക്കുന്നത് വളരെ വിരളമാണ്. അത്തരത്തിൽ തിളങ്ങി നിൽക്കുന്ന കൊച്ചു മിടുക്കിയാണ് ബാല താരം കിയാര റിങ്കു ടോമി. നടി മുക്തയുടെ മകളാണ് കൺമണി എന്ന് വിളിക്കുന്ന കിയാര. സുരാജിന്റെ മകളായി പത്താം വളവ് എന്ന ചിത്രത്തിലും സുരേഷ് ഗോപിയുടെ മകളായി പാപ്പൻ എന്ന ചിത്രത്തിലും കൺമണി വേഷമിട്ടു. പത്താം വളവിൽ വളരെ ശ്രദ്ധേയമായ വേഷമാണ് കൺമണിയ്ക്ക് ലഭിച്ചത്.

സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ കൺമണി വളരെയധികം ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിലെ സജീവ താരങ്ങളായിരുന്നു ഈ അമ്മയും മകളും. സോഷ്യൽ മീഡിയയിൽ ശോഭിച്ചതോടെ നിരവധി ടെലിവിഷൻ ഷോകളിലും പരമ്പരകളിലും മുക്തയും മകളും വേഷമിട്ടിരുന്നു. അഭിനേത്രിയായ അമ്മയുടെ എല്ലാ കഴിവും ലഭിച്ചിട്ടുണ്ട് കൺമണിയ്ക്കും . ഈ ആറ് വയസ്സുകാരി അതിഗംഭീര പ്രകടനമാണ് സ്ക്രീനിൽ കാഴ്ചവയ്ക്കുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പുതിയൊരു റീൽസ് വീഡിയോയുമായി എത്തിയിരിക്കുയാണ് ഈ അമ്മയും മകളും. ഇപ്പോൾ ട്രെൻഡിംഗ് ആയി മാറുന്ന മേഘം കറുകത എന്ന ധനുഷ് ചിത്രത്തിലെ ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ് ഇരുവരും. ഒരേ കളർ കോസ്റ്റ്യൂമിൽ അതി സുന്ദരികളായാണ് ഈ അമ്മയും മകളും എത്തിയിരിക്കുന്നത്. ആത്മ ഡിസൈനർ ഹൗസിന്റേതാണ് വേഷം. മേക്കപ്പ് ചെയ്തിരിക്കുന്നത് മരിയ വർഗ്ഗീസ് ആണ് . ആൽബിൻ ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ആഷിഖ് ആണ്.