ബോളിവുഡിലെ ഹിറ്റ് പാട്ടിന് ചുവടുവച്ച് നടി മഞ്ജു സുനിച്ചനും സുഹൃത്തും..! വീഡിയോ പങ്കുവച്ച് താരം..

ഒരു റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ രംഗത്തേക്ക് കടന്ന് വന്ന് ഇന്ന് മലയാള സിനിമരംഗത്തെ ശ്രദ്ധിക്കപ്പെടുന്ന ഒരു താരമായി മാറിയ നടിയാണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമ ചാനൽ ദമ്പതികൾക്കായി ഒരുക്കിയ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷൻ രംഗത്തേക്ക് കടന്നുവരുന്നത്. ഈ റിയാലിറ്റി ഷോയിലെ ഒരു മത്സരാർത്ഥിയായി എത്തിയ മഞ്ജുവിന് , പിന്നീട് ഈ ഷോ തൻറെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി എന്ന് തന്നെ പറയാം. നിരവധി ടെലിവിഷൻ പരിപാടികളിൽ അഭിനയിക്കാൻ മഞ്ജുവിന് അവസരം ലഭിച്ചത് ഈ റിയാലിറ്റി ഷോയ്ക്ക് ശേഷമാണ്. മഴവിൽ മനോരമയിലെ തന്നെ മറിമായം എന്ന പ്രോഗ്രാമിൽ ശ്യാമള എന്ന ക്യാരക്ടർ റോൾ ചെയ്യുന്നതിനുള്ള അവസരം മഞ്ജുവിന് ലഭിച്ചു. ഈ റോൾ താരത്തിന് ഏറെ പ്രേക്ഷക ശ്രദ്ധയും പ്രശംസയും നേടിക്കൊടുത്തു. ഇത് കൂടാതെ മഞ്ജു സുനിച്ചൻ മലയാളത്തിലെ വമ്പൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ടു മത്സരാർത്ഥിയായും എത്തിയിരുന്നു.

മിനി സ്ക്രീനിൽ ശോഭിച്ച് കൊണ്ടിരിക്കലേ തന്നെ ബിഗ് സ്ക്രീനിലേക്കും മഞ്ജു ചുവടു വച്ചു. ചെറിയ ചെറിയ റോളുകളാണ് താരത്തിന് ലഭിച്ചിരുന്നത് എങ്കിലും താരം ആ വേഷങ്ങൾ മനോഹരമായി കൈകാര്യം ചെയ്യുകയും മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടുകയും ചെയ്തു. 2003 പുറത്തിറങ്ങിയ ചക്രം എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം. എന്നാൽ ആ ചിത്രത്തിനു ശേഷം പിന്നീട് താരം അഭിനയരംഗത്ത് സജീവമായിരുന്നില്ല. ശേഷം മിനിസ്ക്രീനു പ്രോഗ്രാമുകളിലൂടെ തിളങ്ങി പിന്നീട് സിനിമകളിലും ചുവടുറപ്പിക്കുകയായിരുന്നു. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ,നോർത്ത് 24 കാതം, മഹേഷിന്റെ പ്രതികാരം, കമ്മട്ടി പാടം, ജിലേബി, ഉറുമ്പുകൾ ഉറങ്ങാറില്ല , മരുഭൂമിയിലെ ആന , സ്കൂൾ ബസ്, മറുപടി , പൈപ്പിൻ ചുവട്ടിലെ പ്രണയം, ആന അലറലോടലറൽ, കുട്ടനാടൻ മാർപാപ്പ , പഞ്ചവർണ്ണ തത്ത, ഒരു പഴയ ബോംബ് കഥ, തൊട്ടപ്പൻ , മൈ സാന്റ , ഭൂതകാലം, ഹെവൻ എന്നീ ചിത്രങ്ങളിൽ ഇതിനോടകം മഞ്ജു വേഷമിട്ടു.

നിരവധി സിനിമകളിൽ വേഷമിടുന്നുണ്ടെങ്കിലും ടെലിവിഷൻ രംഗത്തും മഞ്ജു സജീവമാണ്. കൗമുദി ചാനലിൽ സംപ്രേഷണം ചെയ്യുന്ന അളിയൻസ്, സി കേരളത്തിലെ പ്രണയവർണ്ണങ്ങൾ , ഫ്ലവേഴ്സിലെ സുരഭിയും സുഹാസിനിയും തുടങ്ങിയ പരമ്പരകളിൽ മഞ്ജു വേഷമിടുന്നുണ്ട്. സോഷ്യൽ മീഡിയയിലും താരം ഒരു നിറ സാന്നിധ്യമാണ്. കൂടുതലും തൻറെ നൃത്ത വീഡിയോകളാണ് മഞ്ജു സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. പുത്തൻ റീൽസുമായി ഒരിക്കൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് മഞ്ജു . മിക്കപ്പോഴും സാരിയിൽ തിളങ്ങാറുള്ള മഞ്ജു ഇത്തവണ സ്റ്റൈലിഷ് കോസ്റ്റ്യൂമിലാണ് റീൽസിനായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹിന്ദി ഗാനത്തിന് മഞ്ജുവിന് ഒപ്പം ചുവടുവെക്കാൻ സുഹൃത്ത് സിനി ബാബുവും ഉണ്ട്. നിരവധി പേരാണ് ഇരുവരുടെയും വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.