ട്രെൻഡിങ് ഗാനത്തിന് കിടിലൻ ഡാൻസുമായി നടി മാളവിക മേനോൻ..!!

നായികാ പ്രാധാന്യമുള്ള വേഷത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വരികയും പിന്നീട് ചെറു റോളുകളിലേക്ക് ഒരുങ്ങി പോവുകയും ചെയ്തിട്ടുള്ള ഒരു താരമാണ് നടി മാളവിക മേനോൻ . 916 എന്ന ചിത്രത്തിലെ ശ്രദ്ധേയ വേഷം ചെയ്തുകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഈ താരം പിന്നീട് മകൾ വേഷങ്ങളിലേക്കും സഹോദരി റോളുകളിലേക്കും ഒതുങ്ങി പോവുകയായിരുന്നു. എന്നാൽ ലഭിക്കുന്ന വേഷങ്ങൾ എല്ലാം തന്നെ ഒരു മടിയും കൂടാതെ സ്വീകരിക്കുന്ന വ്യക്തി ആയതുകൊണ്ട് തന്നെ മാളവിക നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ സാധിച്ചിട്ടുണ്ട്.

ഞാൻ മേരിക്കുട്ടി, ജോസഫ് , പൊരിഞ്ചു മറിയം ജോസ് , എടക്കാട് ബറ്റാലിയൻ, മാമാങ്കം , ആറാട്ട് , സിബിഐ ഫൈവ് ദി ബ്രെയിൻ , പുഴു, കടുവ, പാപ്പൻ എന്നിവ മാളവിക വേഷമിട്ട ശ്രദ്ധേയ ചിത്രങ്ങളാണ്. എത്ര ചെറിയ റോളുകളും സ്വീകരിക്കുന്ന മാളവിക ചില ഷോർട്ട് ഫിലിമുകളിലും വേഷമിടാറുണ്ട്. മലയാളത്തിലേക്ക് ചുവട് വെച്ച് രണ്ടുവർഷം തികയും മുൻപ് തന്നെ താരം തമിഴ് ചലച്ചിത്രരംഗത്തേക്ക് കടന്നു വന്നിരുന്നു. ഇവൻ വേറെമാതിരി , വിഴ , ബ്രഹ്മൻ , പേയ് അമ്മ എന്നീ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചലച്ചിത്രരംഗത്തും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴ് ചിത്രം ആരുവ സൺഡ ആണ് മാളവികയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം .

സിനിമകളേക്കാൾ ഏറെ താരം ഇന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാണ്. നാടൻ ലുക്കിൽ മാത്രം സ്ക്രീനിൽ കണ്ടു ശീലിച്ച മാളവിക എന്ന താരത്തിന്റെ സ്‌റ്റൈലൻ , മോഡേൺ ലുക്കുകൾ പ്രേക്ഷകർ കണ്ടു തുടങ്ങിയത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്. നിരവധി ഫോട്ടോ ഷൂട്ടുകളും റീൽസ് വീഡിയോകളും മാളവിക തൻറെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. മാളവിക പതിവുപോലെ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലൻ ലുക്കിൽ തന്നെയാണ് മാളവിക ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

https://youtu.be/zK02dk2QcXY
© 2024 M4 MEDIA Plus