ട്രെൻഡിങ് തമിഴ് ഗാനത്തിന് ചുവടുവച്ച് നടി ലക്ഷ്മി പ്രമോദ്..!

മിനിസ്ക്രീൻ താരം ലക്ഷ്മി പ്രമോദ് ഷോർട്ട് ഫിലിമുകളിലൂടെ അഭിനയ രംഗത്തേക്ക് ചുവട് വച്ച താരമാണ് . ടെലിവിഷൻ പരമ്പരകളിൽ വേഷമിട്ട് തുടങ്ങിയതോടെ മിനിസ്ക്രീനിലെ ഒരു ശ്രദ്ധേയ താരമായി മാറുവാൻ ലക്ഷ്മിയ്ക്ക് വളരെ പെട്ടെന്ന് തന്നെ സാധിച്ചു. ലക്ഷ്മി പരമ്പരകളിൽ കൂടുതലായും കൈകാര്യം ചെയ്തിരുന്നത് നെഗറ്റീവ് വേഷങ്ങൾ ആയിരുന്നു . അഭിനയ മികവുകൊണ്ട് പല നായികമാരുടെ നിലയിലേക്കും തന്റെ അത്തരം നെഗറ്റീവ് റോളുകൾ കൊണ്ട് തന്നെ ഉയരുവാൻ ലക്ഷ്മി പ്രമോദ് എന്ന താരത്തിന് സാധിച്ചു. തന്റെ പ്ലസ് വൺ പഠനകാലത്താണ് കൊല്ലം സ്വദേശിനിയായ ലക്ഷ്മി മിനിസ്ക്രീനിലേക്ക് എത്തുന്നത് . പഠനകാലത്ത് തന്നെ നൃത്തത്തിലുള്ള തന്റെ പ്രാവീണ്യവും താരം തെളിയിച്ചിരുന്നു . അഭിനയരംഗത്തേക്കുള്ള താരത്തിന്റെ ചുവടുവെപ്പ് കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മുകേഷ് കഥകള്‍ എന്ന പരമ്പരയിലൂടെ ആയിരുന്നു . പിന്നീട് അഭിനേത്രിയായും പല ടെലിവിഷൻ ഷോകളുടേയും അവതാരികയായും എല്ലാം ടെലിവിഷൻ രംഗത്ത് താരം നിറഞ്ഞു നിന്നു .

അസാർ മുഹമ്മദ് ആണ് ലക്ഷ്മിയുടെ ജീവിത പങ്കാളി. നിലവിൽ ലക്ഷ്മി അസാർ എന്നാണ് താരം അറിയപ്പെട്ടത്. ഒരുകാലത്ത് ഏറെ വിവാദങ്ങളിൽ അകപ്പെട്ട ഒരു താരമായിരുന്നു ലക്ഷ്മി. ഭർത്തൃ കുടുംബവുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു കേസിൽ ലക്ഷ്മിക്കും പങ്കുണ്ടെന്നും അതേത്തുടർന്ന് താരം ഒളിവിൽ ആണെന്നുമുള്ള വാർത്തകൾ വന്നിരുന്നു. ടെലിവിഷൻ രംഗത്തുനിന്നും സോഷ്യൽ മീഡിയയിൽ നിന്നും ആ സമയങ്ങളിൽ ലക്ഷ്മി വിട്ടു നിന്നിരുന്നു. അവയ്ക്കെല്ലാം ശേഷം ലക്ഷ്മി വീണ്ടും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറസാന്നിധ്യമായി മാറുകയാണ് . ലക്ഷ്മി തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ലക്ഷ്മി ചുവട് വച്ചിട്ടുള്ളത് നിലവിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറുന്ന തമിഴ് ഗാനത്തിനാണ് . ഗ്രീൻ കളർ സാരി ധരിച്ച് കിടിലൻ ലുക്കിലാണ് താരം എത്തിയത്. ഈ വീഡിയോ പകർത്തിയിട്ടുള്ളത് താരത്തിന്റെ ഭർത്താവ് അസാർ തന്നെയാണ് .