ഹേയ് ഛക്ക ഛക്ക്.. സൗത്ത് ഇന്ത്യൻ വേർഷൻ ഡാൻസ് കളിച്ച് നടി കൃഷ്ണ പ്രഭയും സുഹൃത്തും..!

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മാടമ്പി എന്ന ചിത്രത്തിലൂടെ ചെറിയൊരു ഹാസ്യ റോൾ ചെയ്താണ് നടി കൃഷ്ണപ്രഭ മലയാള സിനിമയിലേക്ക് എത്തുന്നത്. പ്രൊഫഷണൽ ഡാൻസറായ താരം ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. മാടമ്പി എന്ന ചിത്രത്തിലെ രസകരമായ പ്രകടനത്തിന് ശേഷം പിന്നെയും ഒട്ടേറെ വേഷങ്ങൾ കൃഷ്ണപ്രഭയെ തേടിയെത്തി. കൃഷ്ണപ്രഭ അഭിനയിച്ച സിനിമകളിൽ നത്തോലി ഒരു ചെറിയ മീനല്ല, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് താരത്തിന് ഏറെ പ്രശംസ ലഭിച്ചു. ഹാസ്യ വേഷങ്ങൾ നിഷ്പ്രയാസം അതി മനോഹരമായി കൈകാര്യം ചെയ്ത താരത്തിന് 2009 ൽ മികച്ച ഹാസ്യ അഭിനേത്രിക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് ലഭിച്ചിരുന്നു . കൃഷ്ണപ്രഭ ബിഗ്‌സ്ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും ഒരു സജീവ താരമാണ് . താരം ഒട്ടേറെ ടെലിവിഷൻ ഷോകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

കൃഷ്ണപ്രഭ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. താരം നിരന്തരം പുത്തൻ റീൽസ് വീഡിയോയുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്. റീൽസിൽ താരത്തിനൊപ്പം സുഹൃത്തായ സുനിത റാവും എത്താറുണ്ട്. ഇരുവരും ചേർന്ന് ഒരുക്കുന്ന റീൽസ് വീഡിയോസ് പ്രേക്ഷകർക്കിടയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇവർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്ന ഒട്ടുമിക്ക എല്ലാ ഗാനങ്ങൾക്കും ഡാൻസ് പെർഫോമൻസുമായി പ്രത്യക്ഷപ്പെടാറുണ്ട്. സുനിതയും കൃഷ്ണപ്രഭയെ പോലെ തന്നെ കിടിലൻ ഡാൻസറാണ് .

ഡാൻസിനൊപ്പം ശ്രദ്ധ നേടുന്ന ഒന്നാണ് ഇരുവരുടേയും വസ്ത്രധാരണം. വ്യത്യസ്തയാർന്ന വേഷവിധാനങ്ങൾ പ്രേക്ഷകർക്കാടയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഹേയ് ചക്കാ ചക് ദക്ഷിണേന്ത്യൻ പതിപ്പ് എന്ന് പറഞ്ഞു കൊണ്ടാണ് ഇരുവരും ഇത്തവണത്തെ പെർഫോമൻസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊണ്ടൈ ലിപ് റിസോർട്ടിൻ നിന്നാണ് ഈ വീഡിയോ ഇരുവരും ചെയ്തിരിക്കുന്നത്. ജിതിൻ ജി ദാസാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.

© 2024 M4 MEDIA Plus