കൂട്ടുകാരിയുടെ കൂടെ തകർപ്പൻ ഡാൻസുമായി നടി കൃഷ്ണ പ്രഭ..! വീഡിയോ പങ്കുവച്ച് താരം..

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് കൃഷ്ണപ്രഭ . മികച്ച ഒരു ഡാൻസർ ആയതു കൊണ്ട് തന്നെ ട്രെൻഡിംഗ് ആയി മാറുന്ന ഓരോ ഗാനത്തിനും താരം ചുവടുവയ്ക്കുന്നത് പതിവാണ്. അത്യുഗ്രൻ നൃത്ത ചുവടുകളുമായി എത്തുന്ന താരത്തിന്റെ വീഡിയോ വൈറലായി മാറാൻ നിമിഷങ്ങൾ മതി. തനിച്ചും മറ്റ് സുഹൃത്തുകൾക്ക് ഒപ്പവുമെല്ലാം റീൽസ് വീഡിയോസുമായി താരം എത്താറുണ്ട്. ഡാൻസർ സുനിത റാവുവിനൊപ്പമാണ് താരം കൂടുതൽ വീഡിയോസും ചെയ്തിരിക്കുന്നത്. ഇവരുടെ ഡാൻസും ഡാൻസ് കോസ്റ്റ്യൂമും ഏറെ ശ്രദ്ധ നേടാറുണ്ട്. ഒരുപോലെ ചുവടുവയ്ക്കുന്ന ഇവർ ഒരേ വേഷത്തിലാണ് എത്താറുള്ളത്. കൂടുതലും ഗ്ലാമറസ് വേഷങ്ങളിലാണ് ഇവർ എത്തുന്നത്.

ഇപ്പോഴിതാ പുതിയൊരു റീൽസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് കൃഷണ പ്രഭയും സുനിതയും. മനോഹരമായ ഡാൻസ് പെർഫോമൻസിനൊപ്പം ഇരുവരുടേയും കോസ്റ്റ്യൂമും ഏറെ ശ്രദ്ധ നേടുന്നുണ്ട് . ബ്ലാക്ക് കളറിൽ വൈറ്റ് ലൈനുകൾ ഉള്ള ഒരു സ്ലീവ് ലെസ് ക്രോപ്പ് ടോപ്പും മിനി സ്കേർട്ടും ധരിച്ചാണ് ഈ സുന്ദരികൾ ഇത്തവണ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

എൽ ഫോർ ലാവണ്ടർ മീഡിയ പ്രൊഡക്ഷൻ നിർവഹിച്ച ഈ വീഡിയോ പകർത്തിയിരിക്കുന്നത് അബ്ദുൾ ടി റൗഫ് ആണ് . എഡിറ്റിന് നിർവഹിച്ചിരിക്കുന്നത് ലിന്റൺ രാജ് ആണ് .