കൂട്ടുകാരിക്കൊപ്പം പിന്നെയും വെറൈറ്റി ഡാൻസുമായി നടി കൃഷ്ണ പ്രഭ..

വീണ്ടും ഒരു കിടിലൻ റീൽസ് വീഡിയോയുമായി എത്തിയിരിക്കുകൊണ് നടി കൃഷ്ണ പ്രഭ . ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗ് ആയി മാറിയിരിക്കുന്ന ഗാനത്തിനാണ് കൃഷ്ണ പ്രഭ ചുവടുവച്ചിരിക്കുന്നത് . താരത്തോടൊപ്പം സുഹൃത്തും നർത്തകിയുമായ സുനിത റാവും ഉണ്ട്. ഇരുവരും ചേർന്ന് അതിമനോഹരമായ ഡാൻസ് പെർഫോമൻസ് ആണ് കാഴ്ചവച്ചിരിക്കുന്നത്. ഒരു പോലെ വേഷം ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരും വീഡിയോയിൽ എത്തിയിരിക്കുന്നത് . നിരവധി ആരാധകരാണ് ഇവരുടെ ഈ റീൽസ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുള്ളത്’ .

വളരെ പെട്ടെന്നാണ് കൃഷ്ണ പ്രഭയുടെ റീൽസ് വൈറലായി മാറുന്നത്. സുനിതയും കൃഷ്ണ പ്രഭയും ഒന്നിക്കുമ്പോൾ ആ വീഡിയോയ്ക്ക് പ്രത്യേക ശ്രദ്ധയും ലഭിക്കാറുണ്ട്. എടുത്തു പറയേണ്ടത് ഇരുവരുടേയും മനോഹരമായ ഡാൻസും മറ്റൊന്ന് കോസ്റ്റ്യൂമുമാണ്. സ്റ്റൈലിഷ് ആയും ഗ്ലാമറസ് ആയും എല്ലാം ഇവർ ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. കൃഷ്ണ പ്രഭ തനിച്ചും മറ്റ് സുഹൃത്തുകൾക്കൊപ്പവും എല്ലാം റീൽസ് ചെയ്യാറുണ്ട്. എന്നാൽ കൂടുതലും താരം ജോടിയായി തിരഞ്ഞെടുത്തിട്ടുള്ളത് സുനിതയെ ആണ്.

അഭിനേത്രി , അവതാരക , നർത്തകി എന്നി എല്ലാ മേഖലകളിലും തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് കൃഷ്ണ പ്രഭ . മോഹൻലാൽ നായകനായി എത്തിയ മാടമ്പി എന്ന ചിത്രത്തിലൂടെ ചെറിയൊരു ഹാസ്യ വേഷം ചെയ്താണ് കൃഷ്ണ പ്രഭ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി നല്ല കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. നിലവിയിൽ ബിഗ് സ്ക്രീനിൽ താരം സജീവമല്ലെങ്കിലും മിനിസ്ക്രീനിലും സോഷ്യൽ മീഡിയയിലും ശോഭിച്ച് നിൽക്കുകയാണ്.