കൂട്ടുകാരിക്കൊപ്പം കിടിലൻ ഡാൻസുമായി നടി കൃഷ്ണ പ്രഭ..!

ഇന്ന് മലയാള സിനിമയിൽ നായിക നിരയിലേക്ക് ഒട്ടേറെപ്പേർ തള്ളി കയറുമ്പോൾ ഹാസ്യ റോളുകൾ കൈകാര്യം ചെയ്യുന്ന നായികമാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു. എന്നാൽ ഹാസ്യ വേഷം അതിമനോഹരമായി അവതരിപ്പിച്ച് മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് കൃഷ്ണപ്രഭ . മോഹൻലാൽ ചിത്രം മാടമ്പിയിലൂടെയാണ് കൃഷ്ണ പ്രഭ അഭിനയരംഗത്തേക്ക് എത്തുന്നത്. ആദ്യ കാലങ്ങളിൽ ലഭിച്ച ചെറിയ റോളുകളിലൂടെ തന്നെ താരം പ്രേക്ഷക ശ്രദ്ധ നേടി. എന്നാൽ പിന്നീട് ഹാസ്യ വേഷങ്ങൾക്ക് പുറമേ സീരിയസ് റോളുകളും തനിക്ക് അനായാസം ചെയ്യാം എന്ന് താരം തെളിയിച്ചു.

അഭിനേത്രി എന്നതിന് പുറമേ നർത്തകി , അവതാരക എന്നീ രംഗങ്ങളിലും താരം ശോഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ സജീവ താരമായ കൃഷ്ണപ്രഭയ്ക്ക് ഫേസ്ബുക്കിൽ 35 ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ഉണ്ട്. തന്റെ ആരാധകർക്കായി പുത്തൻ ഡാൻസ് റീൽസുമായി നിരന്തം താരം എത്താറുണ്ട്. മിക്കപ്പോഴും തന്റെ സുഹൃത്ത് സുനിത റാവുവിനൊപ്പം ആണ് കൃഷ്ണ പ്രഭ ചുവടു വയ്ക്കാറുള്ളത്. തന്റെ ആരാധകർക്കായി കൃഷ്ണ പ്രഭ പോസ്റ്റ് ചെയ്യാറുള്ളത് നല്ല ക്വാളിറ്റി വീഡിയോസാണ്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ റീൽസ് വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പതിവുപോലെ സുനിതയ്ക്കൊപ്പമാണ് താരം ഇത്തവണയും എത്തിയിരിക്കുന്നത്. സ്റ്റൈലിഷ് കോസ്റ്റൂമിൽ നിന്നും വ്യത്യസ്തമായി സാരിയിലാണ് ഇരുവരും എത്തിയിരിക്കുന്നത്. ശരത് ബാബു ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.