സാരിയിൽ മനോഹര ഗാനത്തിന് ചുവടുവച്ച് നടി ഇനിയ..! വീഡിയോ പങ്കുവച്ച് താരം..

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായി മാറിയ താരമാണ് നടി ഇനിയ. ശ്രുതി സാവന്ത് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. 2005 മുതൽ അഭിനയ രംഗത്ത് സജീവമായ ഈ താരം സൈറ എന്ന മലയാള ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം ടൈം , ത്രിൽ, ദളമർമ്മരങ്ങൾ , ഉമ്മ, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം , റേഡിയോ, അയാൾ, വെള്ളിവെളിച്ചത്തിൽ, സ്വർണ്ണക്കടുവ, പുത്തൻ പണം, ആകാശമിട്ടായി , പരോൾ, താക്കോൽ , മാമാങ്കം തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ ഐറ്റം ഡാൻസറായും താരം പ്രത്യക്ഷപ്പെട്ടു. 2005 മുതൽക്ക് സിനിമയിൽ സജീവമായിരുന്നു എങ്കിലും താരം പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായി മാറി തുടങ്ങിയത് സ്വർണ്ണക്കടുവ എന്ന ചിത്രത്തിന് ശേഷം ആയിരിക്കും.

മലയാളത്തിൽ സജീവമായിരിക്കെ തന്നെ തമിഴ്, തെലുങ്കു , കന്നഡ ഭാഷ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു . 2011 പുറത്തിറങ്ങിയ വാകൈ സൂടാവ എന്ന ചിത്രത്തിലെ പ്രകടനത്തിന് തമിഴ്നാട് സ്റ്റേറ്റിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും എഡിസൺ അവാർഡും തരം കരസ്ഥമാക്കി. അതിനുശേഷം 2018ലെ പരോൾ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് ഇനിയ നേടി. സിനിമകൾക്ക് പുറമേ ടെലിവിഷൻ പരമ്പരകളിലും ടിവി ഷോകളിലും ഇനിയ പങ്കെടുത്തിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഇനിയയുടെ ഒരു മനോഹരമായ ഡാൻസ് പെർഫോമൻസ് ആണ്. മേക്കപ്പ് ആർട്ടിസ്റ്റ് വീരശേഖർ ആണ് താരത്തിന്റെ ഈ വീഡിയോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. സാരി ധരിച്ച് അതി സുന്ദരിയായാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ട്രെൻഡിനൊപ്പം പോകുന്നു എന്ന് കുറിച്ച് കൊണ്ടാണ് ഈ വീഡിയോ മേക്കപ്പ് ആർട്ടിസ്റ്റ് വീരശേഖരൻ പോസ്റ്റ് ചെയ്തത്. നിരവധി ആരാധകനാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.