ചേച്ചിയുടെ കൂടെ കിടിലൻ ഡാൻസുമായി നടി അർച്ചന സുശീലൻ..! വീഡിയോ ആരാധകർക്കായി പങ്കുവച്ച് താരം..

മലയാളം ടെലിവിഷൻ രംഗത്തെ ഒരു ശ്രദ്ധേയ താരമാണ് അർച്ചന സുശീലൻ . അഭിനേത്രി എന്നതിന് പുറമേ മോഡലിംഗ് , ഡാൻസ് , വീഡിയോ ജോക്കി എന്നീ മേഖലകളിൽ കൂടി തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് അർച്ചന . അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്നു എൻറെ സൂര്യപുത്രി എന്ന പരമ്പരയിലൂടെയാണ് അർച്ചന സുശീലൻ എന്ന താരം പ്രേക്ഷകർക്ക് സുപരിചിതമായി മാറുന്നത്. 2005 മുതൽ പരമ്പരകളുടെ ഭാഗമായ താരം 2007 ലെ എൻറെ മാനസപുത്രിയിലൂടെയാണ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത് . ഈ പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറി. മലയാളത്തിന് പുറമേ തമിഴ് പരമ്പരകളിലും താരം വേഷമിട്ടിരുന്നു. നിലവിൽ പരമ്പരകളിൽ ഒന്നും തന്നെ അർച്ചന അഭിനയിക്കുന്നില്ല. 2020 ൽ ആരംഭിച്ച പാടാത്ത പൈങ്കിളി എന്ന ഏഷ്യാനെറ്റ് ലെ പരമ്പരയിലാണ് അവസാനമായി വേഷമിട്ടത്.

മലയാളത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 1 ൽ മത്സരാർത്ഥിയായി അർച്ചന എത്തിയിരുന്നു. മികച്ച പ്രകടനമാണ് ഈ ഷോയിൽ താരം കാഴ്ചവച്ചിരുന്നത്. സീരിയലുകളും ടെലിവിഷൻ ഷോകളും മാത്രമല്ല മലയാളം തമിഴ് ഹിന്ദി ഭാഷ ചിത്രങ്ങളിലും ചെറിയ റോളുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാര്യസ്ഥൻ, മല്ലൂ സിംഗ്, കൗബോയ്, വില്ലാളി വീരൻ , തിങ്കൾ മുതൽ വെള്ളിവരെ തുടങ്ങി മലയാള ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഡൽഹിക്കാരനായ മനോജ് യാദവ് ആണ് അർച്ചനയുടെ ജീവിതപങ്കാളി.

സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് അർച്ചന . താരം തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ റീൽസ് വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ഈയടുത്ത് റിലീസ് ചെയ്ത വിജയ് ചിത്രം വാരിസിലെ ജിമിക്കി പൊണ്ണ് എന്ന ഗാനത്തിനാണ് താരം ചുവട് വയ്ക്കുന്നത്. താരത്തോടൊപ്പം ചുവടുവെക്കാൻ സുഹൃത്ത് സുനിത റാവുവും സഹോദരി കല്പന സുശീലനും ഉണ്ട് . ജീൻസും ക്രോപ്ടോപ്പും ധരിച്ച് സ്റ്റൈലിഷായാണ് മൂവരും ചുവട് വയ്ക്കുന്നത്. എൻറെ സഹോദരിക്കും സുഹൃത്തിനും ഒപ്പം ഡാൻസ് ചെയ്യുമ്പോൾ ജീവിതം മികച്ചതാകുന്നു എന്ന് കുറിച്ച് കൊണ്ടാണ് അർച്ചന ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.