സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് റീൽസിന് ചുവടുവെച്ച് നടി അനുശ്രീ… വീഡിയോ കാണാം…

ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ഒരു വേഷം ലഭിക്കുക അത് മലയാളി പ്രേക്ഷക മനസ്സുകളിൽ ഇന്നും തങ്ങി നിൽകുക എന്നെല്ലാം പറയുന്നത് ചില താരങ്ങൾക്ക് മാത്രം ലഭിക്കുന്ന ഒരു ഭാഗ്യമാണ്. അത്തരത്തിലുള്ള ഭാഗ്യം ലഭിച്ച താരമാണ് നടി അനുശ്രീ . ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലസിലൂടെ അരങ്ങേറ്റം കുറിച്ച അനുശ്രീ ആ ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായി വേഷമിട്ടു. താരം അവതരിപ്പിച്ച കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയും നീട്ടി സ്വീകരിക്കുകയും ചെയ്തു. പിന്നീട് അങ്ങോട്ട് നിരവധി അവസരങ്ങൾ അനുശ്രീയെ തേടിയെത്തി.2014 പുറത്തിറങ്ങി ഇതിഹാസ എന്ന ചിത്രം താരത്തെ ഒരു മുൻനിര നായികയായി ഉയർത്തി. പിന്നീട് ചന്ദ്രേട്ടൻ എവിടെയാ , രാജമ്മ @ യാഹൂ , മഹേഷിന്റെ പ്രതികാരം, ഒപ്പം, ആദി , പഞ്ചവർണതത്ത, ഓട്ടോർഷ, മധുര രാജ , പ്രതി പൂവൻകോഴി, മൈ സാന്റ , ട്വൽത്ത് മാൻ , കള്ളനും ഭഗവതിയും എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. അവസാനമായി പുറത്തിറങ്ങിയത് ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥൻ ആണ് . ഈ ചിത്രത്തിൽ അനുശ്രീ അതിഥി താരമായാണ് എത്തിയത്.നാടൻ വേഷങ്ങളിൽ മാത്രം മലയാളികൾ കണ്ട ശീലിച്ച അനുശ്രീ എന്ന താരത്തിന്റെ സ്റ്റൈലിഷ് ലുക്കുകൾ പ്രേക്ഷകർ കണ്ടു തുടങ്ങിയത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്. സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമായ അനുശ്രീ തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും റീൽസ് വീഡിയോസും ആരാധകർക്കായി നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറുന്ന ജുമ്ക ഗാനത്തിന് ചുവട് വെച്ചിരിക്കുകയാണ് താരം. ലെഹങ്കയിൽ അതി സുന്ദരിയായാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അലങ്കാര ബൊട്ടിക്കിന്റേതാണ് ഔട്ട്ഫിറ്റ് . വീഡിയോ പകർത്തിയിട്ടുള്ളത് പ്രണവ് സീ സുഭാഷ് ആണ് .