നടി അമല പോൾ അല്ലേ ഇത്..! പിന്നെയും ആരാധകരെ ഞെട്ടിച്ച് താരം..

ഇപ്പൊൾ തന്നെ തെന്നിന്ത്യയിൽ ശോഭിച്ചു കൊണ്ടിരിക്കുന്ന നിരവധി മലയാളി താരങ്ങൾ ഉണ്ട് . പ്രത്യേകിച്ച് നായികമാർ. പലപ്പോഴും അന്യഭാഷ ചിത്രങ്ങളിലാണ് മലയാളം നായികമാർക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുള്ളത്. ആലുവ സ്വദേശിയായ അമല പോളും ഇത്തരത്തിൽ മലയാളത്തിൽ നിന്ന് അന്യഭാഷയിലേക്ക് ചേക്കേറിയ താരമാണ്. ലാൽ ജോസ് ചിത്രം നീലത്താമരയിൽ ചെറിയൊരു രംഗത്തിൽ പ്രത്യക്ഷപ്പെട്ട അമല പിന്നീട് തമിഴിലേക്ക് ചേക്കേറുകയും അവിടെനിന്ന് തൻറെ കരിയർ ഉയർത്തുകയും ചെയ്തു.

സോഷ്യൽ മീഡിയയിലെ സജീവതാരമായ അമല തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത് കടൽതീരത്ത് ആസ്വദിക്കുന്ന താരത്തിന്റെ ഒരു വീഡിയോ ആണ്. ബിക്കിനിയിലാണ് അമല പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ചിലർ കമൻറ് ചെയ്തിരിക്കുന്നത് ഞങ്ങളുടെ അമല ഇങ്ങനെയല്ല എന്നെല്ലാമാണ്. അമലയുടെ കരിയറിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു തമിഴ് ചിത്രമായ മൈന. പിന്നീട് മലയാളത്തിലേക്ക് തന്നെ തിരിച്ചെത്തിയ താരത്തിന് സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം നായികയായി വേഷമിടുന്നതിനുള്ള അവസരവും ലഭിച്ചു. പിന്നീട് തെലുങ്കിലും തൻറെ സാന്നിധ്യം അറിയിച്ച താരം തെന്നിന്ത്യയിലെ ഒരു മുൻനിര നായികയായി രംഗപ്രവേശനം ചെയ്തു. താരം അഭിനയിച്ച ദൈവ തിരുമകൾ എന്ന തമിഴ് ചിത്രത്തിൻറെ സംവിധായകനായ വിജയവുമായി പ്രണയത്തിലാവുകയും പിന്നീട് ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഈ ബന്ധം വേർപിരിയുകയായിരുന്നു.

ഇതിലൊന്നും തളരാതെ വീണ്ടും ശക്തമായ തിരിച്ചുവരവാണ് അഭിനയരംഗത്ത് അമല കാഴ്ചവച്ചത്. പിന്നീടും നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമാകുവാൻ അമലയ്ക്ക് സാധിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം വേഷമിട്ട് ക്രിസ്റ്റഫർ ആയിരുന്നു താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം . ഇനി റിലീസ് ചെയ്യാനുള്ളത് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ വർഷങ്ങളായി കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം ആടുജീവിതമാണ്.