നെയ്യാറ്റിന്‍കര ഗോപന്‍റെ മാസ്സ് ഇൻ്റ്റോ..! ആറാട്ട് മേക്കിങ് വിഡിയോ കാണാം..

ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ആറാട്ട് . ചിത്രത്തിന്റെ മേക്കിങ് വിഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് നായകകഥാപാത്രമായ ആറാട്ട് ഗോപന്റെ ഇൻട്രൊ രംഗമാണ്. ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ബി. ഉദയ്കൃഷ്ണയായിരുന്നു . ചിത്രം കോമഡിയും ആക്ഷനും കിടിലൻ ഡയലോഗുകളുമായി നിറഞ്ഞു നിൽക്കുന്നു.


കേന്ദ്ര കഥാപാത്രമായ മോഹൻലാലിനെ കൂടാതെ നെടുമുടി വേണു, ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു , സിദ്ദീഖ്, മാളവിക മേനോന്‍, സ്വാസിക വിജയ് , രചന നാരായണൻകുട്ടി, വിജയരാഘവൻ, റിയാസ് ഖാൻ, കോട്ടയം രമേശ്, നന്ദു, ശിവജി ഗുരുവായൂർ, അനൂപ് ഡേവിസ്, രവികുമാർ, ഗരുഡ റാം, ഗണേഷ് കുമാർ , സായ് കുമാർ, നേഹ സക്സേന, ഇന്ദ്രൻസ് , കൊച്ചുപ്രേമൻ , അഞ്ജലി നായർ, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തി. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിട്ടുള്ളത് രാഹുൽ ആണ്.

വീഡിയോയില്‍ നമുക്ക് കാണാൻ സാധിക്കുന്നത് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നെയ്യാറ്റിന്‍കര ഗോപൻ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ രംഗത്തിന്‍റെ ചിത്രീകരണമാണ് . ഈ വീഡിയോയ്ക്ക് അഞ്ച് മിനിറ്റിനടുത്ത് ദൈര്‍ഘ്യമുണ്ട് . അതേസമയം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇന്നലെ ഈ ചിത്രത്തിന്‍റെ ഒടിടി റിലീസ് നടന്നിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച കളക്ഷനുകളില്‍ ഒന്നായി മാറിയ ഈ ചിത്രം പ്രദർശനത്തിന് എത്തിയത് ഫെബ്രുവരി 18ന് ആണ്. ലോകമാകെ 2700 സ്ക്രീനുകളില്‍ ആയാണ് ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടത് . ആദ്യ മൂന്ന് ദിനങ്ങളിലെ ആഗോള ഗ്രോസ് കളക്ഷന്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചത് 17.80 കോടിയാണെന്നാണ് .