അൻഷ മോഹന്റെ കൂടെ കിടിലൻ കാവാല നൃത്ത ചുവടുകളുമായി പ്രിയ താരം ഷൈൻ ടോം ചാക്കോ…!

അടുത്തിടെയാണ് തമന്നയുടെ ജയ്ലർ എന്ന സിനിമയുടെ കാവാല എന്ന നൃത്ത ചുവടുകളുമായി സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയത്. സമൂഹ മാധ്യമങ്ങൾ ഇരുകൈകൾ നീട്ടിയാണ് വീഡിയോ സോങ് സ്വീകരിച്ചത്. സിനിമ താരങ്ങൾ അടക്കം നിരവധി പേരാണ് കാവാല ഗാനത്തിനു തമന്നയെ പോലെ ചുവടുകളുമായി രംഗത്തെത്തിയത്. അത്തരത്തിലുള്ള ഒരു നൃത്ത ചുവടുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

മലയാളികളുടെ പ്രിയ നടൻ ഷൈൻ ടോം ചാക്കോയാണ് ഈ ഗാനത്തിനു ചുവടുകളുമായി രംഗത്തെത്തിയത്. അൻഷ മോഹന്റെ കൂടെയാണ് ഐക്കോണിക്ക് സ്റ്റെപ്പുകളുമായി അൻഷ മോഹൻ ചെയ്തിരിക്കുന്നത്. അമൽ നീരദിന്റെ ഭീക്ഷ്മപർവ്വം എന്ന സിനിമയിലൂടെ കിടിലൻ നർത്തകനാണെന്നാണ് താരം ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. ഇത്തവണയും ആരാധകരെ നിരാശയാക്കാൻ ഷൈൻ ടോം ചാക്കോ തയ്യാറായില്ല.

കാവാല എന്ന ഗാനത്തിനു വളരെ മനോഹരമായിട്ടാണ് ഷൈൻ നൃത്തം ചെയ്തതെന്നാണ് ആരാധകർ പറയുന്നത്. ഹിപ്പ് മൂവേമെന്റുകളാണ് ഷൈന്റെ കൂടെ ശ്രെദ്ധിക്കപ്പെട്ടത്. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. രതിപുഷ്പത്തെ കടത്തി വെട്ടുമോ തുടങ്ങിയ കമന്റുകളാണ് കമന്റ്‌ ബോക്സിൽ നിറഞ്ഞിരിക്കുന്നത്. അടുത്തിടെ ദിലീപ് സിനിമയായ കൊച്ചിരാജാവിലെ തങ്ക കുട്ടാ സിങ്ക കുട്ട എന്ന ഗാനത്തിനു ഷൈൻ നൃത്ത ചുവടുകൾ വെച്ച് സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.

വളരെ സ്റ്റൈലിഷായി നൃത്തം ചെയ്യുന്ന ഷൈനെയാണ് വീഡിയോയിൽ നിറഞ്ഞാടുന്നത്. അതേസമയം അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന ഷൈന്റെ ഏറ്റവും പുതിയ സിനിമയാണ് പമ്പരം. കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. എന്തായാലും ആരാധകർ തന്റെ സിനിമയ്ക്ക് കാത്തിരിക്കുകയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.