മഴവിൽ എന്റർടൈൻമെന്റ്സ് അവാർഡ് വേദിയിൽ തകർപ്പൻ ഡാൻസുമായി നടി മാളവിക മേനോൻ…

മലയാള ചലച്ചിത്ര രംഗത്ത് ചെറിയ വേഷങ്ങൾ ചെയ്ത് കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നടി മാളവിക മേനോൻ. ബാലതാരമായി കരിയർ ആരംഭിച്ച മാളവിക ഇന്നും മലയാള സിനിമയിൽ സജീവമായി തുടരുകയാണ് . പക്ഷേ മാളവിക എന്ന അഭിനേത്രിയെ മലയാള സിനിമ വേണ്ട വിധം പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന് വേണം പറയാൻ. മകൾ സഹോദരി വേഷങ്ങളാണ് ഈ താരത്തിന് കൂടുതലായും ലഭിച്ചിരിക്കുന്നത്. എന്നാൽ കിട്ടുന്ന അവസരങ്ങൾ ഇരുകൈ നീട്ടി സ്വീകരിക്കുകയും സ്ക്രീനിൽ അത് അതിമനോഹരമായി അവതരിപ്പിക്കുകയും ചെയ്യുന്ന താരമാണ് മാളവിക.

വലിപ്പ ചെറുപ്പം നോക്കാതെ ലഭിക്കുന്ന അവസരങ്ങൾ എല്ലാം സ്വീകരിക്കുന്നതുകൊണ്ട് തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ മാളവികയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമേ ഷോർട്ട് ഫിലിമുകളിലും മാളവിക വേഷമിടാറുണ്ട്. കഴിഞ്ഞ വർഷം സിനിമകളേക്കാൾ കൂടുതൽ മാളവികയുടെ ഷോർട്ട് ഫിലിമുകളാണ് പുറത്തിറങ്ങിയത്. ഈ വർഷം രണ്ട് ചിത്രങ്ങളാണ് മാളവിയുടെതായി റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബന്റെ പദ്മിനിയാണ് അതിൽ ഒരു ചിത്രം. പതിവ് പോലെ ചെറിയൊരു വേഷമാണ് ഇതിൽ താരത്തിന് ലഭിച്ചത്. പിന്നീട് പുറത്തിറങ്ങിയത് വിനീത് ശ്രീനിവാസന്റെ കുറുക്കൻ ആണ്. ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോയുടെ നായികയായി ഒരു ശ്രദ്ധേയ റോൾ തന്നെ മാളവികയ്ക്ക് ലഭിച്ചു.

മഴവിൽ മനോരമയും താര സംഘന അമ്മയും ചേർന്ന് നടത്തുന്ന മഴവിൽ എന്റർടൈൻമെന്റ്സ് അവാർഡ് 2023 ഈ അടുത്താണ് കഴിഞ്ഞത്. ഈ പരിപ്പാടിയിൽ മാളവികയുടെ ഒരു കിടിലൻ ഡാൻസ് പെർഫോമൻസ് ഉണ്ടായിരുന്നു. ടിപ് ടിപ് ബർസാ പാനി എന്ന ഗാനത്തിനാണ് മാളവിക ചുവട് വയ്ക്കുന്നത്. ബ്ലൂ കളർ സാരി ധരിച്ച് ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റീവ് കമന്റുകൾക്ക് ഒപ്പം തന്നെ നിരവധി നെഗറ്റീവ് കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.