പുലിക്കളിക്കാരോടൊപ്പം കൊത്തയിലെ ട്രെൻഡിങ് ഗാനത്തിന് ചുവട് വെച്ച് നടി മാളവിക മേനോൻ…

ഉദ്ഘാടന വേദികളിൽ തിളങ്ങുകയാണ് മലയാളത്തിലെ ഒട്ടുമിക്ക നായികമാരും ഇപ്പോൾ . ഹണി റോസ് , അന്ന രേഷ്മ രാജൻ , മാളവിക മേനോൻ എന്നീ താരങ്ങളാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ . ഇവർ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളിലെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ യൂട്യൂബിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് നടി മാളവിക മേനോൻ പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിലെ വീഡിയോ ആണ് .



കോട്ടയത്ത് പെരുവയിലെ കേരള ഫർണിച്ചറിന്റെ ഉദ്ഘാടനത്തിന് എത്തിയ മാളവിക ഉദ്ഘാടന വേദിയിൽ പുലിക്കളിക്കാർക്ക് ഒപ്പം ചുവട് വയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് . വരാനിരിക്കുന്ന ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്തയിലെ കലാപക്കാര എന്ന ഗാനത്തിനാണ് മാളവിക ചുവട് വച്ചത്. സ്റ്റൈലിഷ് കോസ്റ്റ്യൂമിൽ അതി സുന്ദരിയായാണ് മാളവിക ചടങ്ങിൽ പങ്കെടുത്തത്.



രണ്ടു ചിത്രങ്ങളായിരുന്നു ഈയടുത്ത് മാളവികളുടേതായി റിലീസ് ചെയ്തത്. ചാക്കോച്ചന് ഒപ്പുള്ള പദ്മിനിയും വിനീത് ശ്രീനിവാസൻ , ഷൈൻ ടോം ചാക്കോ എന്നിവർ വേഷമിട്ട കുറുക്കനുമാണ് ആ ചിത്രങ്ങൾ. കഴിഞ്ഞ വർഷം ഏഴോളം ചിത്രങ്ങളിലും നിരവധി ഷോർട്ട് ഫിലിമുകളിലും വേഷമിട്ട മാളവിക ഈ വർഷം രണ്ട് ചിത്രങ്ങളിൽ മാത്രമാണ് ഇതുവരേയ്ക്കും അഭിനയിച്ചത്. സിനിമകളേക്കാൾ കൂടുതൽ താരം ഇപ്പോൾ ശോഭിക്കുന്നത് സോഷ്യൽ മീഡിയയിലും ഉദ്ഘാടന വേദികളിലും ആണ്.



വൺ മില്യൺ ഫോളോവേഴ്സ് ആണ് സോഷ്യൽ മീഡിയയിൽ മാളവികയ്ക്ക് ഉള്ളത്. തന്റെ നിരവധി ഫോട്ടോഷൂട്ടുകളും റീൽസ് വീഡിയോസും മറ്റും മാളവിക ആരാധകർക്കായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സിനിമകളിൽ കൂടുതലും നാടൻ വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന മാളവിക എന്ന താരത്തിന്റെ ഗ്ലാമറസ് ഹോട്ട് ലുക്ക് വേഷങ്ങൾ പ്രേക്ഷകർ കണ്ട് തുടങ്ങിയത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആണ്.

© 2024 M4 MEDIA Plus