മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിച്ച് നടി ജുവൽ മേരി..വീഡിയോ പങ്കുവച്ച് താരം..

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന പരിപാടിയിൽ അവതാരികയായി പ്രേഷകരുടെ മനം കവർന്ന നടിയാണ് ജ്യൂവൽ മേരി. നിരവധി ആരാധകരെയാണ് താരം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയത്. ഈ പരിപാടിയുടെ അവതാരികയ്ക്ക് ശേഷം താരത്തെ ആരാധകർ കാണുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായിട്ടാണ്. ഉട്ടോപ്പിയിലെ രാജാവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ജുവൽ മേറി മലയാള സിനിമയിൽ നായികയായി എത്തുന്നത്.

ഇതേ വർഷം തന്നെ ജുവൽ മേറി വിവാഹിതയാക്കുകയും ചെയ്തിരുന്നു. എന്നാൽ മറ്റ് നടിമാരെ പോലെ വിവാഹത്തിനു ശേഷം സിനിമ ജീവിതത്തിൽ ഇടവേള എടുക്കാതെ അഭിനയത്തിലും അവതാരിക മേഖലയിലും താരം സജീവമായി നിന്നു. പത്തേമാരി എന്ന ചലച്ചിത്രത്തിലും ജുവൽ മേരി മമ്മൂട്ടിയുടെ നായികയായി പ്രേത്യേക്ഷപ്പെട്ടിരുന്നു.

ഒരേ മുഖം, തൃശ്ശിവപേരൂർ ക്ലിപ്തം, ഞാൻ മേരികുട്ടി, പാപ്പൻ, ക്ഷണികം തുടങ്ങിയ ഒട്ടേറെ മലയാള സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം താരത്തെ തേടിയെത്തിയിരുന്നു. ലഭിക്കുന്ന അവസരങ്ങൾ ഒന്നും പാഴാക്കാതെ ജുവൽ വളർവ മനോഹരമായിട്ടാണ് കൈകാര്യം ചെയ്യുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമ മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അണ്ണാദുറൈ, മാമാനിതൻ തുടങ്ങിയ തമിഴ് ചലച്ചിത്രങ്ങളിലാണ് താരം ശ്രെദ്ധയമായ വേഷം കൈകാര്യം ചെയ്തിട്ടുള്ളത്.

സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമായി മാറിയ ജുവൽ മേരി ഇപ്പോൾ തന്റെ മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ്. ദുവലിന്റെ സ്കൂൾ കാലഘട്ടത്തിലെ സുഹൃത്തക്കൾ അടക്കമുള്ളവർ താരത്തിനു സർപ്രൈസ് നൽകുന്ന വീഡിയോകളും, ചിത്രങ്ങളുമാണ് ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും വൈറലായി മാറുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.