സാരിയിൽ തകർപ്പൻ ഡാൻസുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി..!

ടിക് ടോക്ക് വീഡിയോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് കല്യാണി. മലയാള സിനിമയുടെ പ്രിയ താരങ്ങളായ ബിന്ദു പണിക്കരുടെയും സായ് കുമാറിന്റെയും ഏക മകളും കൂടിയാണ് കല്യാണി ബി നായർ. അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള താരത്തിന്റെ ടിക്ക്ടോക്ക് വീഡിയോകൾ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്. ഡബ്സ്മാഷ് ചെയ്താണ് താരം സോഷ്യൽ മീഡിയയിലേക്ക് കടന്നു വരുന്നത്.

തന്റെ സോഷ്യൽ മീഡിയ ആരംഭ കാലത്ത് വളരെ ചുരുക്കം ലൈക്കുകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഒരു ദിവസം തന്റെ പിതാവിനെ കൂട്ടി വീഡിയോ ചെയ്തോടെയാണ് സമൂഹ മാധ്യമങ്ങളിൽ താരം വൈറലായി മാറിയിരുന്നത്. ചുരുക്കം ചില ലൈക്കുകൾ മാത്രം ലഭിച്ചിരുന്ന തന്റെ അക്കൗണ്ടിനു ആയൊരു വീഡിയോയ്ക്ക് ശേഷം പിന്നെ ലഭിച്ചത് ആയിര കണക്കിന് ലൈക്ക്സും കമന്റ്‌സുമായിരുന്നു.

ആരാധകരുടെ ഒരു സംശയമാണ് അഭിനയത്തിലേക്ക് കടന്നു വരുമോ എന്നത്. എന്നാൽ കല്യാണി തന്നെ ഒരു അഭിമുഖത്തിൽ ഒരിക്കലും കടന്നു വരില്ലെന്നാണ് വെക്തമാക്കിയത്. ടിക്ക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും മറ്റ് സമൂഹ മാധ്യമങ്ങളിലും സജീവമാണെങ്കിലും അഭിനയത്തിനോട് തനിക്ക് പാഷനില്ലെന്നാണ് താരം തുറന്നു പറഞ്ഞത്. ഏറെ ആരാധകരുള്ള ഒരു താര കുടുബത്തിലാണ് താരം ജനിച്ചത്.

അടുത്തായിരുന്നു ആരാധകർ സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെ മകളാണെന്ന സത്യം മനസ്സിലാക്കിയത്. നിരവധി വീഡിയോസ് ചെയ്യുന്ന താരം ഇപ്പോൾ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. പശ്ചാത്തല ഗാനത്തോടപ്പം മനോഹരമായ നൃത്ത ചുവടുകൾ ചെയ്താണ് താരം സോഷ്യൽ മീഡിയയിൽ ഇത്തവണ പ്രേത്യേക്ഷപ്പെട്ടത്.