വീടിന്റെ മതിൽ ചാടി കടന്ന് ഇതിനു മുമ്പും വിജയ്കുമാർ വന്നിട്ടുണ്ട്.. കൂടുതൽ വെളിപ്പെടുത്തലുമായി മകൾ..

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ശ്രെദ്ധയമായ ഒന്നായിരുന്നു നടൻ വിജയകുമാറിന്റെ സംഭവബഹുലമായ കാര്യങ്ങൾ. ഇപ്പോൾ ഇതാ നടനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി നടിയും മകളുമായ അർത്ഥന ബിനു രംഗത്തെത്തിരിക്കുകയാണ്. വീടിന്റെ മതിൽ ചാടി കടന്ന് ഇതിനു മുമ്പും വിജയ്കുമാർ വന്നിട്ടുണ്ടെന്നാണ് മകൾ തുറന്നു പറയുന്നത്. ഒരു അച്ഛൻ എന്ന നിലയിൽ വിജയ്കുമാർ തങ്ങളെ ഒരിക്കലും സംരക്ഷിച്ചിട്ടില്ലെന്നും ആ തണലിൽ അല്ല ഇത്ര നാലും ജീവിച്ചതെന്നും അർത്ഥന സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

നടിയും മകളുമായ അർത്ഥന ബിനു പറഞ്ഞത് ഇങ്ങനെ. “ഞാനും എന്റെ കുടുബവും എന്റെ ബിയോളജിക്കൾ അച്ഛനായ മിസ്റ്റർ വിജയ് കുമാറിന്റെ സാമ്പത്തികയിലോ, സംരക്ഷണയിലും, ഇമോഷണൽ സപ്പോർട്ടിൽ ജീവിച്ചിട്ടുള്ളവരല്ല. തുണികൾ തയ്ച്ചും ഡേ കെയറും ബ്യൂട്ടി പാർലറും നോക്കി നടത്തിയാണ് എന്റെ അമ്മ എന്നെയും അനിയത്തിയെയും വളർത്തിയത്.

അതുകൊണ്ട് തന്നെ വിജയ്കുമാറിന്റെ മകൾ എന്ന പേരിൽ അറിയപ്പെടുന്നതിനെക്കാളും എനിക്കിഷ്ടം ബിനുവിന്റെ മകളായിട്ട് അറിയപ്പെടാനാണ് ഇഷ്ടം. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്‌തത് പോലീസ് പോലും സംരക്ഷിക്കാനില്ലാലോ എന്ന വിഷമത്തിലാണ്. പോസ്റ്റ്‌ കണ്ടിട്ടെങ്കിലും പോലീസ് ഇതിനെതിരെ ആക്ഷൻ എടുക്കമെന്ന് വിചാരിക്കുന്നു ” എന്നാണ് അർത്ഥന സോഷ്യൽ മീഡിയയിൽ കുറിച്ചത്.

നഴ്സറി സ്കൂളിൽ പഠിക്കുമ്പോൾ മാത്രമാണ് താൻ അച്ഛന്റെ കൂടെ ജീവിച്ചതെന്നും ജീവിക്കാൻ നിവർത്തിയില്ലാതെയായപ്പോൾ അമ്മയുടെ അച്ഛൻ ഞങ്ങളെ അവരുടെ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. വിജയ്കുമാർ അയച്ചു തന്ന പണം കോടതിയിൽ നിന്ന് വിധിച്ച ജീവനാംശം മാത്രമാണ്. അല്ലാതെ ഇതുവരെ അദ്ദേഹം ഒരു തുക പോലും ജീവിത ചിലവിനു നൽകിട്ടില്ല.