സാരിയിൽ ഹോട്ട് ലുക്കിലെത്തി നടി അനുപമ പരമേശ്വരൻ.. കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ച് താരം..

ഒരൊറ്റ ചിത്രം മതി അഭിനേതാക്കളുടെ കരിയറിയിൽ വഴിത്തിരിവ് സൃഷ്ടിക്കുവാൻ . ആ ഒരൊറ്റ ചിത്രത്തിനായി ചിലർക്ക് വർഷങ്ങൾ കാത്തിരിക്കേണ്ടി വരും എന്നാൽ ചിലർക്ക് ആദ്യ ചിത്രത്തിലൂടെ തന്നെ അത് സഫലീകരിക്കുവാനും സാധിക്കും. അത്തരത്തിൽ ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ച താര സുന്ദരിയാണ് നടി അനുപമ പരമേശ്വരൻ. അൽഫോൻസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ തന്റെ കരിയറിന് തുടക്കം കുറിക്കുന്നതും മലയാളികൾക്ക് ഈ താരം സുപരിചിതയായി മാറുന്നതും. ചിത്രം ഗംഭീര വാണിജ്യ വിജയം സ്വന്തമാക്കിയതോടെ ചിത്രത്തിലെ താരങ്ങളും ശ്രദ്ധിക്കപ്പെട്ടു.

3 പുതുമുഖ നായികമാരെയായിരുന്നു അൽഫോൺസ് ഈ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതരാക്കി മാറ്റിയത്. ഇവർ മൂന്നുപേരും ഇന്ന് തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിലെ ഏറെ തിരക്കുള്ള നായികമാരായി മാറിക്കഴിഞ്ഞു. അനുപമ മലയാളത്തിനേക്കാൾ കൂടുതൽ ശോഭിച്ചത് തെലുങ്ക് ചലച്ചിത്രരംഗത്തായിരുന്നു. ആദ്യ ചിത്രത്തിനു ശേഷം ജെയിംസ് ആൻഡ് ആലീസ് എന്ന മലയാള ചിത്രത്തിൽ അതിഥി താരമായി എത്തി. ആവശ്യം തന്നെ പ്രേമത്തിൻറെ റീമേക്ക് ചെയ്തുകൊണ്ടും എ ആ എന്നീ ചിത്രത്തിൽ വേഷമിട്ടുകൊണ്ട് തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ കൊടി എന്ന ചിത്രത്തിൽ ധനുഷിന്റെ നായികയായി തമിഴിലേക്ക് രംഗപ്രവേശനം ചെയ്തു.

തുടർന്നുള്ള വർഷങ്ങളിൽ നിരവധി തെലുങ്ക് ചിത്രങ്ങളാണ് അനുപമയെ തേടിയെത്തിയത്. അങ്ങനെ ടോളിവുഡിലെ ഒരു മുൻനിര നായികയായി മാറുവാൻ അനുപമയ്ക്ക് സാധിച്ചു. മലയാളത്തിൽ അതിനു ശേഷം താരം വേഷമിട്ടത് ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ , കുറുപ്പ് എന്നീ ചിത്രങ്ങളിലാണ്. പുതിയൊരു മലയാള ചിത്രം താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഈ മലയാള ചിത്രത്തിന് പുറമേ ഒരു തമിഴ് ചിത്രവും ഒരു തെലുങ്ക് ചിത്രവും അനുപമയുടേതായി ഒരുങ്ങുന്നുണ്ട്.

സിനിമയുടെ തിരക്കുകളിൽ ആണെങ്കിലും സോഷ്യൽ മീഡിയയിലും സമയം ചെലവഴിക്കാൻ താരം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ അനുപമ തന്റെ instagram അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയൊരു ഡാൻസ് പെർഫോമൻസ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ബ്ലൂ കളർ സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് ഹോട്ട് ലുക്കിൽ എത്തി കൊണ്ടാണ് അനുപമ പെർഫോം ചെയ്യുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.