ദാവണിയിൽ നാടൻ പെൺകുട്ടിയെ പോലെ സുന്ദരിയായി നടി അനിക വിക്രമൻ…! വീഡിയോ പങ്കുവച്ച് താരം..

കർണാടക ബാംഗ്ലൂർ സ്വദേശിനിയായ അനിക വിക്രമൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് തെന്നിന്ത്യൻ ചിത്രങ്ങളിലൂടെയാണ്. മോഡലിംഗ് രംഗത്തെ ശ്രദ്ധ ചെലുത്തിയിരുന്ന അനിക 2019 ൽ സിനിമാലോകത്തേക്ക് കടന്നു വരികയായിരുന്നു. അങ്ങനെ ബാംഗ്ലൂർകാരി നായർ രൂപശ്രീ അനിക വിക്രമൻ എന്ന തെന്നിന്ത്യൻ നായികയായി മാറുകയായിരുന്നു. ജാസ്മിൻ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ച അനിക കന്നട സിനിമയിലും തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. താരത്തിന് ഇപ്പോൾ ഒട്ടേറെ അവസരങ്ങൾ എത്തുന്നുണ്ടെങ്കിലും ആദ്യകാലങ്ങളിൽ സിനിമയിലും മോഡലിങ്ങിലും അവസരങ്ങൾ വളരെ കുറവായിരുന്നു.

തൻറെ അഭിനയ മികവ് കൊണ്ടും കഠിനപ്രയത്നം കൊണ്ടുമാണ് അനിക ഇന്നിപ്പോൾ നിരവധി ആരാധകരുള്ള ഒരു ശ്രദ്ധയെ താരമായി മാറിയത്. 2022ൽ പുറത്തിറങ്ങിയ വിഷമകരൻ എന്ന ചിത്രത്തിലാണ് അനിക അവസാനമായി വേഷമിട്ടത്. സിനിമകളിൽ അത്ര സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറസാന്നിധ്യമായതിനാൽ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ എന്നും ഈ താരത്തിന് ഒരു സ്ഥാനമുണ്ട്. നിരവധി ഫോളോവേഴ്സ് ഉള്ള ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് അനിക വിക്രമൻ .

ഒരു ഹോബി ആയാണ് അനിക മോഡലിംഗ് തുടങ്ങിയിരുന്നത്. മോഡലിംഗ് സമയത്ത് ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു ഇതുകണ്ടാണ് ജാസ്മിൻ എന്ന ചിത്രത്തിലേക്ക് അനികയെ തെരഞ്ഞെടുക്കുന്നത്. പിന്നീട് താരം മോഡലിംഗിലും അഭിനയരംഗത്തും ഒരുപോലെ ശോഭിച്ചു. അതിനിടയിൽ മുൻ കാമുകൻ താരത്തെ മർദ്ദിച്ചതും മുറിയിൽ പൂട്ടിയിട്ടതും എല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വാർത്തയും ചർച്ചയുമായി മാറിയിരുന്നു. എന്നാൽ ഒട്ടും വൈകാതെ തന്നെ ഈ പ്രതിസന്ധികളെ എല്ലാം തരണം ചെയ്തുകൊണ്ട് അനിക വീണ്ടും തന്റെ കരിയറിൽ ശ്രദ്ധ ചെലുത്തി.

ഒരു ശ്രദ്ധേയ മോഡൽ ആയതുകൊണ്ട് തന്നെ പലപ്പോഴും അനിക ഹോട്ട് ലുക്കിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ആയതിനാൽ തന്നെ അനികയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും വമ്പൻ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അനിക പങ്കുവെച്ച പുത്തൻ വീഡിയോ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പച്ചയും ചുവപ്പും ദാവണി അണിഞ്ഞ് പതിവ് പോലെ ഗ്ലാമറസ് ആയി തന്നെയാണ് അനിക ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.