ഇനി ഞാനായിട്ട് കുറക്കുന്നില്ല.. ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി രമ്യ പണിക്കർ..

മോഡൽ, അഭിനേത്രി എന്നീ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് നടി രമ്യ പണിക്കർ . താരത്തിന് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തത് മലയാളത്തിൽ വളരെയധികം ഹിറ്റായി മാറിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയാണ് . ബിഗ് ബോസിൻറെ മൂന്നാം സീസണിൽ ആയിരുന്നു രമ്യ പണിക്കർ മത്സരാർത്ഥിയായി എത്തിയത്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ രമ്യ അധികനാൾ പിടിച്ചു നിൽക്കാൻ ആകാതെ ഷോയിൽ നിന്ന് പുറത്തായെങ്കിലും പിന്നീട് അപ്രതീക്ഷിതമായി തിരിച്ചുവരികയും ഫിനാലെയ്ക്ക് തൊട്ടുമുമ്പായി പുറത്തു പോവുകയും ചെയ്തു.

താരത്തിന് കൂടുതൽ അവസരങ്ങൾ നേടിക്കൊടുത്തതും ശ്രദ്ധ നേടിക്കൊടുത്തതും ബിഗ് ബോസ് റിയാലിറ്റി ഷോ ആയിരുന്നു എങ്കിലും അതിനു മുൻപ് തന്നെ സിനിമകളിൽ വേഷമിട്ട് തുടങ്ങിയ രമ്യയെ ചില പ്രേക്ഷകരെങ്കിലും ശ്രദ്ധിച്ചിരുന്നു. മോഡലിംഗ് രംഗത്ത്  പ്രവർത്തിച്ചു ശ്രദ്ധിക്കപ്പെട്ട രമ്യ ഒരേമുഖം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടുവെച്ചു. അതിനുശേഷം പൊറിഞ്ചു മറിയം ജോസ് , ചങ്ക്സ് , ഇര , സൺഡേ ഹോളിഡേ , മാസ്റ്റർ പീസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ചങ്ക്സ് എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയെടുത്തു. തമിഴ് ചിത്രങ്ങളിലും രമ്യ തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മികച്ച ഒരു നർത്തകിയും മോഡലുമായ രമ്യ തന്റെ നിരവധി ഡാൻസ് വീഡിയോസും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. വമ്പൻ സ്വീകാര്യതയാണ് രമ്യയുടെ പോസ്റ്റുകൾക്ക് ആരാധകരിൽ നിന്ന് ലഭിക്കാറുള്ളത്. പതിവ്പോലെ പുതിയൊരു റീൽസ് വീഡിയോയുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് രമ്യ . പച്ച കളർ സാരിയിൽ അതിസുന്ദരിയായാണ് രമ്യ ഈ വീഡിയോയിൽ എത്തിയിരിക്കുന്നത് . നിരവധി ആരാധകരാണ് രമ്യയുടെ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.