കാൽ വഴുതി വീണ് നടി ഹണി റോസ്…. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്ന താരം കാറിൽ കയറുന്നതിനിടയിൽ വീണു..

നിരവധി ആരാധകരുള്ള മലയാളത്തിന്റെ താര റാണിയാണ് നടി ഹണി റോസ് . ഏറെ വർഷത്തെ കഠിന പ്രയത്നത്തിന് ശേഷമാണ് അഭിനയ രംഗത്ത് മികച്ച ഒരു സ്ഥാനം ഹണി നേടിയെടുത്തത്. 2005 ൽ കരിയർ ആരംഭിച്ച ഹണിയ്ക്ക് മികച്ച ഒരു ചിത്രവും വേഷവും ലഭിച്ചത് 2012 ൽ ആണ്. ഇപ്പോൾ സിനിമ തിരക്കുകളും ഉദ്ഘാടന തിരക്കുകളുമായി ഓടി നടക്കുകയാണ് ഈ താരം. സിനിമകളേക്കാൾ കൂടുതൽ ഉദ്ഘാടനങ്ങൾ ആണെന്ന് തന്നെ പറയേണ്ടി വരും. എല്ലായിടത്തും ഓടി നടന്ന് പങ്കെടുക്കുകയാണ് ഈ താരം. അതിനാൽ തന്നെ ഉദ്ഘാടന റാണി എന്ന ഓമനപ്പേരും ഹണിയ്ക്ക് ലഭിച്ചിട്ടുണ്ട്.ഹണി പങ്കെടുക്കുന്ന ചടങ്ങിൽ ഒരു വലിയ ജനക്കൂട്ടത്തെ തന്നെ പ്രതീക്ഷിക്കാം. ആ കാരണം തന്നെയാണ് ഏതൊരു ഉദ്ഘാടനത്തിനും ഹണിയെ ക്ഷണിക്കുന്നതിന് പിന്നിലെ ഉദ്ദേശവും . ഹണി പങ്കെടുക്കുന്ന അത്തരം ചടങ്ങുകളിലെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട് . പലപ്പോഴും ഈ വീഡിയോകൾ വൈറലായി മാറുന്നതിനുള്ള കാരണം താരത്തിന്റെ വസ്ത്രധാരണവും ലുക്കും തന്നെയാണ്. ഗ്ലാമറസ് ലുക്കിൽ എത്തുന്ന താരത്തിന്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈലാകാറുള്ളത്.ഇപ്പോഴിതാ ഹണിയുടെ പുതിയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് . പക്ഷേ പതിവ് പോലെ ഹണി ഉദ്ഘാടനം ചെയ്യുന്ന വീഡിയോ അല്ല ഇത്. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ കാൽ വഴുതി വീഴുന്ന താരത്തിന്റെ വീഡിയോ ആണിത്. നടൻ ജയസൂര്യയും ഹണി റോസും എറണാകുളത്തെ എം ജി റോഡിൽ പുതുതായി ആരംഭിച്ച നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട് ഹോൾ സെയിൽ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ജനക്കൂട്ടത്തിനിടയിലൂടെ താരങ്ങൾ ഇരുവരും നടന്നു വരുന്നതും ജയസൂര്യ കാറിൽ കയറിയതിന് പിന്നാലെ കാറിൽ കയറാൻ ശ്രമിക്കുന്ന ഹണി കാൽ വഴുതി വീഴുന്നതായി കാണാം.