സാരിയിൽ അതി മനോഹര ഡാൻസുമായി നടി ഗായത്രി സുരേഷ്..വീഡിയോ ആരാധകർക്കായി പങ്കുവച്ച് താരം..

ജമ്നാപ്യാരി എന്ന ചാക്കോച്ചൻ ചിത്രത്തിലൂടെ തൃശ്ശൂർ ഭാഷ കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമായിരുന്നു നടി ഗായത്രി സുരേഷ് . ശ്രദ്ധേയമായ ഒരു നായിക വേഷം തന്നെയായിരുന്നു ഈ ചിത്രത്തിലേത്. തുടർന്നും മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ നായികയായി സഹനടിയായും എല്ലാം ഗായത്രി ശോഭിച്ചു. ഒരേ മുഖം , ഒരു മെക്സിക്കൻ അപാരത , സഖാവ്, വർണ്യത്തിൽ ആശങ്ക, കല വിപ്ലവം പ്രണയം, നാം , ചിൽഡ്രൻസ് പാർക്ക് , 99 ക്രൈം ഡയറി, മഹി, എസ്കേപ്പ്, ഉത്തമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

ഒരു നായിക എന്ന നിലയിൽ അഭിനയ രംഗത്ത് ശോഭിക്കുവാൻ ഈ താരത്തിന് സാധിച്ചു എങ്കിലും പലപ്പോഴും നിരവധി വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയാകേണ്ടി വന്നിട്ടുണ്ട് ഗായത്രിയ്ക്ക് . താരം നൽകുന്ന അഭിമുഖങ്ങളിലെ സംസാരങ്ങൾ ആയിരിക്കും കൂടുതലും ട്രോളുകൾക്ക് കാരണമായി മാറിയിട്ടുള്ളത്. ഒരവസരത്തിൽ താരത്തിന് നിരവധി ട്രോളുകൾ വാങ്ങിക്കൂട്ടേണ്ടി വന്നതുകൊണ്ട് തന്നെ ഇപ്പോൾ ഗായത്രിയുടെ മിക്ക പോസ്റ്റുകൾക്കും അഭിമുഖ വീഡിയോകൾക്കും താഴെ നിരവധി നെഗറ്റീവ് കമന്റുകളും നിറയാറുണ്ട്. എന്നാൽ ഗായത്രി ഇതിനെയൊന്നും വകവയ്ക്കാറില്ല.

ഒരു അഭിനേത്രി എന്നതിന്ന് പുറമേ ഗായിക, നർത്തകി , മോഡൽ, ആങ്കർ എന്നീ മേഖലകളിലും ശോഭിച്ചിട്ടുള്ള വ്യക്തിയാണ് ഗായത്രി . ബാങ്ക് ഉദ്യോഗസ്ഥയായ താരം മിസ് കേരള പട്ടം നേടിയതിനു ശേഷമാണ് സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. ഇപ്പോൾ തെലുങ്ക് ചലച്ചിത്രരംഗത്തും ഗായത്രി ശോഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമായ ഗായത്രി പങ്കുവച്ച ഒരു റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. റെഡ് കളർ സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് ഗ്ലാമറസ് ആയാണ് താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

https://youtu.be/3LV0JZazNfc
© 2024 M4 MEDIA Plus