ഗായത്രി സുരേഷിൻ്റെ ഡാൻസാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ..! കാവലായ ഗാനത്തിന് നിറഞ്ഞാടി താരം..

തന്റെ ആദ്യ സിനിമയിൽ റൊമാന്റിക്ക് ഹീറോയായ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഒരു അഭിനയത്രിയാണ് ഗായത്രി സുരേഷ്. മറ്റ് പല നടിമാരെ പോലെ ഗായത്രിയും ഒരു മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിലേക്ക് കടക്കുന്നത്. ആദ്യ സിനിമയിൽ തന്നെ ശ്രെദ്ധിക്കപ്പെട്ടു എന്നതാണ് താരത്തിന്റെ ഏറ്റവും വലിയ വിജയം. ഈ സിനിമയ്ക്ക് ശേഷം താരത്തിനു നിരവധി അവസരങ്ങളാണ് തേടി എത്തിയത്.

തമിഴ്കത്തിന്റെ താരസുന്ദരിയായ നയൻതാരയെ പോലെയായാകണമെന്നാണ് താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. കൂടാതെ തനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് ഗായത്രിയുടെ മറ്റൊരു ആഗ്രഹം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരുടെ പ്രിയങ്കരിയാണ്. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളും ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറുന്നത്. പലപ്പോളും വ്യത്യസ്തമായ വേഷത്തിലും ഭാവത്തിലുമാണ് താരം പ്രേത്യേക്ഷപ്പെടുന്നത്.

ഇതിനാൽ തന്നെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും നിമിഷ നേരം കൊണ്ട് താരം ജനശ്രെദ്ധ പിടിച്ചു പറ്റാറുണ്ട്. ഇപ്പോൾ ഇതാ ഗായത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഇത്തവണ താരം പ്രേത്യേക്ഷപ്പെട്ടിരിക്കുന്നത് വ്യത്യസ്തമായ വേഷത്തിലാണ്. അതുകൊണ്ട് തന്നെ ആരാധകർ ഇരുകൈകൾ നീട്ടിയാണ് ഗായത്രി എന്ന നടിയെ സ്വീകരിച്ചത്.

ഒരു ബാങ്ക് ഉദ്യോഗസ്ഥയാണ് ഗായത്രി സുരേഷ്. ബാങ്ക് ജോലി ചെയ്യുന്നതിനൊപ്പം തന്നെ താരം സിനിമയിൽ അഭിനയിക്കാൻ എത്തി. മോഡൽ മേഖലയിൽ തന്റെതായ മുദ്ര പതിപ്പിക്കാൻ താരത്തിനു അധിക സമയം വേണ്ടി വന്നില്ല. അതുകൊണ്ട് തന്നെ സിനിമയിലേക്ക് പെട്ടെന്നു അവസരം ലഭിക്കുകയം ചെയ്തു. താരത്തിന്റെ പുതിയ പോസ്റ്റ്‌ കണ്ടു നോക്കാം.