യോഗയും.. വർക്കൗട്ട് വീഡിയോയും പങ്കുവച്ച് നടി അനിക വിക്രമൻ..

തമിഴ്, കന്നഡ ഭാഷാ സിനിമകളിൽ അഭിനയിച്ചുകൊണ്ട് നിരവധി ആരാധകരെയും മികച്ച പ്രേക്ഷകശ്രദ്ധയും നേടിയെടുത്ത താര സുന്ദരിയാണ് നടി അനിക വിക്രമൻ. ചലച്ചിത്രരംഗത്ത് അനിക എന്ന താരം സജീവമാകുന്നത് 2019 മുതലാണ്. താരം ചുരുക്കം ചില സിനിമകളിൽ മാത്രമാണ് വേഷമിട്ടിട്ടുള്ളൂ എങ്കിലും അതിലൂടെ തന്നെ നിരവധി ആരാധകരെയാണ് അനിക സ്വന്തമാക്കിയത്. ഒട്ടുമിക്ക നടിമാരെയും പോലെ മോഡലിൽ രംഗത്ത് ശ്രദ്ധിക്കപ്പെട്ടതിനുശേഷം ആണ് അനിക സിനിമയിലേക്ക് രംഗപ്രവേശനം ചെയ്തത്. ഇരു മേഖലകളിലും ആദ്യകാലങ്ങളിൽ നന്നേ അവസരങ്ങൾ കുറവായിരുന്നു. എന്നാൽ ഇപ്പോഴാകട്ടെ ഈ താരത്തിന് നിരവധി അവസരങ്ങളാണ് വന്നു ചേർന്നു കൊണ്ടിരിക്കുന്നത്.

തമിഴ് സിനിമയിലാണ് അനിക ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ പല സംവിധായകരുടെയും ആദ്യ ചോയ്സ് ആയി മാറുകയാണ് ഈ താരം. തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരെ അനിക സ്വന്തമാക്കിയത് തന്റെ കഴിവുകൊണ്ടും സൗന്ദര്യം കൊണ്ടും ആണ് . നായർ രൂപശ്രീ എന്നായിരുന്നു ആദ്യ പേര് എങ്കിലും പിന്നീട് അഭിനയരംഗത്തേക്ക് എത്തിയപ്പോൾ അനിക എന്ന പേര് സ്വീകരിക്കുകയായിരുന്നു. ജാസ്മിൻ എന്ന സിനിമയാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം .

ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള അനിക ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് . മോഡൽ കൂടിയായ ഈ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ കൂടുതലും ഹോട്ട് ലുക്കിൽ ഉള്ളതാണ്’. ആയതിനാൽ തന്നെ വമ്പൻ സ്വീകാര്യതയാണ് അനികയുടെ പോസ്റ്റുകൾക്ക് ലഭിക്കാറുള്ളത്. തന്റെ ബോയ്ഫ്രണ്ട് ആക്രമിച്ചതിന്റെ ചിത്രങ്ങളെല്ലാം കുറച്ചുനാൾ മുൻപ് അനിക പങ്കുവെച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. എന്നാൽ ആ പ്രശ്നങ്ങൾക്കെല്ലാം ശേഷം വീണ്ടും അനിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീണ്ടും സജീവമായിരിക്കുകയാണ്. ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അനിക പോസ്റ്റ് ചെയ്ത വർക്കൗട്ട് വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്.