അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ച വച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഗായത്രി സുരേഷ്. 2015 ല്‍ പുറത്തിറങ്ങിയ ജമ്നപ്യാരിയാണ് താരത്തിന്റെ ആദ്യ സിനിമ . പിന്നീട് ഒരേ മുഖം, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, കരിങ്കുന്നം സിക്സസ്, നാം, ഒരു മെക്സിക്കന്‍ അപാരത തുടങ്ങി ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് അവസരം ലഭിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ ഗായത്രി, ഒട്ടേറെ ട്രോളുകളിലും ചില വിവാദങ്ങളിലും നിറഞ്ഞ് നിന്നിരുന്നു. ഗായത്രി സുരേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഉത്തമി എന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ പുറത്തു വിട്ടിക്കുകയാണ്. ഓഗസ്റ്റ് പന്ത്രണ്ടിനാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഈ ചിത്രം പറയുന്നത് കേരള – തമിഴ്നാട് അതിർത്തി ഗ്രാമത്തിലെ നാടോടിയായ ഉത്തമി എന്ന സ്ത്രീയുടെ മകളായ പവിത്രയുടെ ജീവിത കഥയാണ് .
ഈ ചിത്രത്തിലെ കണ്ണീരും ചിരികളുമെന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരി ആണ്. വയലാർ ശരത്ചന്ദ്ര വർമ്മയാണ് ഗാനരചയിതാവ് . ഈ ഗാനമാലപിച്ചത് മാതംഗി അജിത്കുമാറാണ് . ഈ ഗാനത്തിൽ ഒരു നാട്ടിൻ പുറത്തുകാരിയുടെ ഗെറ്റപ്പിലാണ് നടി ഗായത്രി സുരേഷിനെ കാണാൻ സാധിക്കുന്നത്. എസ് പി സുരേഷ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം തയ്യാറാക്കിയത് അദ്ദേഹം തന്നെയാണ്. എസ് എസ് ഹാഷ്ടാഗ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ സെൻ താമരയ് സെൽവിയാണ് .
രാജി മേനോൻ, ഷാജി നാരായണൻ, വിനോദ്, അജിത്കുമാർ എം, സനൽകുമാർ, ഡൊമിനിക് ചിറ്റാത്ത്, സനൽ,രാജേഷ്, രമേശ്, അനുപമ എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. രാഹുൽ സി വിമല ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സലീഷ് ലാൽ ആണ്.